പാർട്ടി ഓഫീസുകളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു, സ്വർണ്ണം വരെ മോഷ്ടിച്ചു- കരുണാകരൻ എം.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, February 23, 2019

പാർട്ടി ഓഫീസുകളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെട്ടു, സ്വർണ്ണം വരെ മോഷ്ടിച്ചു- കരുണാകരൻ എം.പി

പെരിയ: സിപിഎം വീടുകൾക്കും പാർട്ടി ഓഫീസുകൾക്കും നേരെ വ്യാപക ആക്രമണമാണ് കഴിഞ്ഞ ദിവസങ്ങളിൽ കാസർകോട് ഉണ്ടായതെന്ന്കരുണാകരൻ എംപി. യൂത്ത് കോൺഗ്രസ്സുകാരുടെ കൊലപാതകത്തെ തുടർന്ന് ആക്രമിക്കപ്പെട്ട വീടുകളും പാർട്ടി ഓഫീസുകളും സന്ദർശിച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. "പാർട്ടി ഓഫീസ് പൂർണ്ണമായും അഗ്നിക്കിരയാക്കി. അതിന് സമീപമുള്ള സോഡാ ഫാക്ടറി തകർത്തു. പാർട്ടി ഓഫീസ് കത്തിയെരിയുന്നത് തടയാൻ അടുത്ത വീട്ടിലെ സ്ത്രീകൾ ശ്രമിച്ചിരുന്നു. അവരുടെയുംവീടുകൾ ആക്രമിച്ചു. പെരിയബസാറിലുള്ള വീടുകൾ ആക്രമിക്കപ്പെട്ടു. കല്ല്യോട്ട് സന്ദർശിക്കാൻ വൈകിയാണ് വന്നത്. രണ്ട് പേർ കൊലചെയ്യപ്പെട്ട സ്ഥലത്ത് പോകുമ്പോൾ രണ്ട് ദിവസം കഴിഞ്ഞ് സന്ദർശിക്കാമെന്ന് തീരുമാനിച്ചത് പോലീസ് നിർദേശങ്ങളെ തുടർന്നാണ്.പോലീസ് നിർദേശപ്രകാരമാണ് സന്ദർശനം വൈകിയത്,"പി കരുണാകരൻ എംപി പറഞ്ഞു. പാർട്ടി അനുഭാവികളുടെവീടുകൾ, പെട്ടിക്കടകൾ ഇവയെല്ലാം ഭീകരമായി അക്രമിക്കപ്പെട്ടെന്നും എംപി പറഞ്ഞു. "ശാസ്താ ഗംഗാധരന്റെ വീട്ടിൽ നിന്ന് 16പവൻ മോഷ്ടിക്കപ്പെട്ടു. ഓമനക്കുട്ടന്റെ വീടിന് അഞ്ച്ലക്ഷത്തിന്റെ നഷ്ടമുണ്ടായി. കേസിലെ പ്രതിയായ പീതാംബരന്റെ വീട് പൂർണ്ണമായും തകർക്കപ്പെട്ടു. അമ്മയെയും മകളെയും മർദ്ദിച്ചു. കല്ല്യോട്ട് എകെജി മന്ദിരം തകർക്കപ്പെട്ടു. കല്ല്യോട്ട് കോൺഗ്രസ്സുകാർ കൂടുതലുള്ള പ്രദേശമാണ്. ഇവിടെപാർട്ടി ഓഫീസുണ്ടാക്കാനുള്ള ശ്രമത്തെ കോൺഗ്രസ്സ് ചെറുത്തിരുന്നു. പാർട്ടി ഓഫീസിന്റെ തറക്കല്ല് വരെ പണ്ട് കോൺഗ്രസ്സ് എടുത്തുമാറ്റിയിരുന്നു. ആ പാർട്ടിഓഫീസാണ് തകർത്തത്. വായനശാല തകർത്തു. വായനശാലകളാണ് കഴിഞ്ഞ ദിവസങ്ങളിലെ ആക്രമണങ്ങളിൽഏറ്റവും അധികം തകർക്കപ്പെട്ടത്. എച്ചിലടക്കത്ത് നായനാരുടെ പേരിലുള്ള വെയിറ്റിങ് ഷെഡ്ഡ് തീയിട്ടു. വായനശാലയും തകർത്തു",കരുണാകരൻ എംപി കൂട്ടിച്ചേർത്തു content highlights:Karunakaran MP visits Kalyottu, party houses and offices vandalised


from mathrubhumi.latestnews.rssfeed https://ift.tt/2EpGjgC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages