ലോസ് ആഞ്ജലിസ്: രണ്ട് മുതൽ 29 വയസ്സുവരെയുള്ള 13 മക്കളെചങ്ങലക്കിട്ട്വർഷങ്ങളോളംമുറിയിലിട്ട് പൂട്ടിയമാതാപിതാക്കൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. കാലിഫോർണിയയിലെ ഡേവിഡ് അലൻ ടർപിൻ(58)ലൂയിസ് അന്ന ടർപിൻ(50) ദമ്പതിമാരാണ് സ്വന്തം മക്കളെ പീഡിപ്പിക്കുകയും പട്ടിണിക്കിടുകയും ചെയ്ത കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരിക്കുന്നത്. 14 തീവ്രമായ കുറ്റങ്ങളാണ് ഇവർക്കെതിരേ തെളിയിക്കപ്പെട്ടത്. ലോസ് ആഞ്ജലിസിൽ നിന്ന് 95കിമി അകലെ പെറിസ്സിലാണ് കേസിനാസ്പദമായ സംഭവം. 2018 ജനുവരിയിലാണ് മനുഷ്യരാശിയിൽ കേട്ടുകേൾവി പോലുമില്ലാത്ത വിധത്തിൽ മക്കളോടു പെരുമാറിയ ഡേവിഡ് ടർപിനെയും ഭാര്യ ലൂയിസ് ടർപിനെയും കുറിച്ചു പുറംലോകം അറിയുന്നത്. പതിനേഴുകാരിയായ മകൾ വീട്ടുതടവിൽ നിന്നു രക്ഷപ്പെട്ടതോടെയാണ് 13 മക്കളെ ചങ്ങലയ്ക്കിട്ട് പൂട്ടിയ മാതാപിതാക്കളെക്കുറിച്ചു പുറം ലോകമറിയുന്നത്. തന്റെ പന്ത്രണ്ട് സഹോദരങ്ങളെയും ശിക്ഷിക്കാനായി കട്ടിലിൽ കെട്ടിയിട്ടപ്പോഴാണ് പെൺകുട്ടി വീട്ടിൽ നിന്നു ഓടി രക്ഷപ്പെടുന്നത്. വീട്ടിലുണ്ടായിരുന്ന ഡീ ആക്റ്റിവേറ്റ് ചെയ്ത മൊബൈൽ ഫോണിൽ നിന്ന് എമർജൻസി നമ്പറിലേക്കു ഫോൺ ചെയ്ത് വിവരം അറിയിക്കുകയായിരുന്നു. തങ്ങൾ തുടർച്ചയായി മർദ്ദനത്തിന് ഇരയാകാറുണ്ടെന്നും ചില സമയത്ത് കഴുത്തു ഞെരിക്കുക പോലും ചെയ്യാറുണ്ടെന്നും മകൾ വ്യക്തമാക്കിയിരുന്നു. തുടക്കത്തിൽ കയർ ഉപയോഗിച്ചാണ് കെട്ടിയിട്ടിരുന്നതെങ്കിൽ പിന്നീട് ചങ്ങല കൊണ്ടായി.ചില സമയങ്ങളിൽ ഇതു മാസങ്ങളോളം നീളാറുണ്ടെന്നും പറയുന്നു. വർഷത്തിൽ ഒരിക്കൽ മാത്രമേ കുട്ടികൾക്ക് കുളിക്കാൻ അനുവാദമുണ്ടായിരുന്നുള്ളു. കൈത്തണ്ടയ്ക്കു മുകളിൽ കഴുകാനിടയായാൽ വെള്ളത്തിൽ കളിച്ചു എന്ന കാരണം പറഞ്ഞ് വീണ്ടും കെട്ടിയിടും. വിശപ്പകറ്റാൻ ഭക്ഷണം കൊടുക്കാതെ സദാസമയം കട്ടിലിൽ കെട്ടിയിടുകയായിരുന്നു. 17 വയസ്സുള്ള പെൺകുട്ടി വീട്ടു തടവിൽ നിന്ന് രക്ഷപ്പെട്ട് പോലീസിലറിയിച്ചതോടെയാണ് മറ്റ് 12പേരെയും പുറത്തെത്തിച്ച് പോലീസ് മാതാപിതാക്കളെ അറസ്റ്റ് ചെയ്യുന്നത്. സഹായം അഭ്യർഥിച്ചെത്തിയ 17വയസ്സുകാരിയെ കണ്ടാൽ 10 വയസ്സുമാത്രമേ തോന്നിക്കൂവെന്ന് പോലീസ് ഉദ്യോഗസ്ഥൻ അന്ന് പറഞ്ഞത്. പൂട്ടിയിട്ട ഏഴ് കുട്ടികൾ 18നും 29നും പ്രായമുള്ളവരായിരുന്നു. 2 വയസ്സുള്ള കുട്ടിയും കൂട്ടത്തിലുണ്ടായിരുന്നു. സഹോദരി നൽകിയ വിവരമനുസരിച്ച് കുട്ടികളെ രക്ഷിക്കാൻ പോലീസെത്തുമ്പോൾ ദുർഗന്ധം വമിക്കുന്ന അവസ്ഥയിലായിരുന്നു വീടിന് ഉൾഭാഗം. പലരെയും കട്ടിലിനോട് ചേർത്ത് ചങ്ങലയിട്ട് പൂട്ടി ഇരുട്ട് മുറിയിലിട്ടിരിക്കുകയായിരുന്നു. വൃത്തിഹീനമായ സാഹചര്യത്തിൽ ജീവിക്കുന്ന ഇവരെല്ലാവരും തന്നെ പോഷകാഹാരക്കുറവ് മൂലം പട്ടിണിക്കോലങ്ങളായിരുന്നു. അഞ്ച് വർഷത്തോളമായി മകനെയും മരുമകളെയും കുറിച്ച് യാതൊരു വിവരവുമില്ലെന്നായിരുന്നുഡേവിഡ് ടർപിന്റെ രക്ഷിതാക്കളായ ജെയിംസ് ടർപിനും ബെറ്റി ടർപിനും അന്ന്മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടികൾ അടുത്തില്ലാത്തപ്പോഴാണ് അവർ പലപ്പോഴും വിളിച്ചിരുന്നതെന്നും ടർപിൻപറഞ്ഞിരുന്നു. തന്റെ കരിയറിൽ കണ്ടഏറ്റവും വലിയ ശിശുപീഡന കേസാണ് ഇതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി മിഷേൽ ഹെസ്ട്രിൻ പറഞ്ഞു. content highlights:13 children Shackled by parents in Perris, California are guilty says court
from mathrubhumi.latestnews.rssfeed https://ift.tt/2VhoSEx
via
IFTTT
No comments:
Post a Comment