മുംബൈ: ബാറ്റിങ്ങിലെ പിഴവ് ബൗളിങ്ങിൽ തിരുത്തിയ ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ 66 റൺസ് ജയം. മുംബൈ വാങ്കഡെയിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങേണ്ടി വന്ന ഇന്ത്യയെ ഇംഗ്ലണ്ട് ബൗളർമാർ 49.4 ഓവറിൽ 202 റൺസിന് പുറത്താക്കിയിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ ഇന്ത്യൻ ബൗളർമാർ 41 ഓവറിൽ 136 റൺസിൽ ഒതുക്കി. നാലു വിക്കറ്റെടുക്ക എക്താ ബിഷ്താണ് ഇംഗ്ലണ്ടിനെ തകർത്തത്. എക്ത തന്നെയാണ് കളിയിലെ താരവും. 44 റൺസെടുത്ത നതാലി സിവറും 39 റൺസുമായി പുറത്താകാതെ നിന്ന ക്യാപ്റ്റൻ ഹീതർ നൈറ്റും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അൽപ്പമെങ്കിലും പിടിച്ചുനിന്നത്. നാലാം വിക്കറ്റിൽ ഇരുവരും 73 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ജയത്തോടെ മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-0 ന് മുന്നിലെത്തി. ഇംഗ്ലണ്ട് നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്കായി ജമീമ റോഡ്രിഗസും (48) സ്മൃതി മന്ദാനയും (24) ഓപ്പണിങ് വിക്കറ്റിൽ 69 റൺസ് ചേർത്തു. ക്യാപ്റ്റൻ മിതാലി രാജ് 74 പന്തിൽ നിന്ന് 44 റൺസെടുത്തു. ജൂലൻ ഗോസ്വാമി 30 ഉം തനിയ ഭാട്യ 25 ഉം റൺസെടുത്തു. ഒരു ഘട്ടത്തിൽ അഞ്ചിന് 95 എന്ന നിലയിലായ ഇന്ത്യയെ ആറാം വിക്കറ്റിൽ അർധ സെഞ്ചുറി കൂട്ടുകെട്ട് തീർത്ത ക്യാപ്റ്റൻ മിതാലി രാജ് - തനിയ ഭാട്യ സഖ്യമാണ് പൊരുതാവുന്ന സ്കോറിലെത്തിച്ചത്. അവസാന ഓവറുകളിൽ 37 പന്തിൽ മൂന്നു ബൗണ്ടറിയും ഒരു സിക്സും സഹിതം 30 റൺസെടുത്ത് ജുലൻ ഗോസ്വാമി നടത്തിയ ഒറ്റയാൾ പോരാട്ടമാണ് ഇന്ത്യയെ 200 കടത്തിയത്. ഇംഗ്ലണ്ടിനുവേണ്ടി ജോർജിയ എൽവിസ്, നതാലിയ സിവർ, സോഫി എക്കിൾസ്റ്റൺ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. Content Highlights:clinical indian women defeat england by 66 runs
from mathrubhumi.latestnews.rssfeed https://ift.tt/2E1a4Tr
via
IFTTT
No comments:
Post a Comment