വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്‌നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

വിവാഹാഭ്യര്‍ഥന നിരസിച്ചു, തമിഴ്‌നാട്ടില്‍ അധ്യാപികയെ ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു

ചെന്നൈ:വിവാഹാഭ്യർഥന നിരസിച്ച അധ്യാപികയെ യുവാവ് ക്ലാസ്സ് മുറിയിലിട്ട് വെട്ടിക്കൊന്നു. ചെന്നൈയിൽ നിന്ന് 200 കിമീ അകലെ കടലൂർ ജില്ലയിൽ വെള്ളിയാഴ്ച രാവിലെയാണ് സംഭവം ഗായത്രി മെട്രിക്കുലേഷൻ സ്കൂളിലെ അധ്യാപികയായ എസ് രമ്യ അഞ്ചാം ക്ലാസ്സ് വിദ്യാർഥികൾക്ക് കണക്ക് പഠിപ്പിക്കുന്നതിനായി വളരെ നേരത്തെതന്നെ ക്ലാസ് മുറിയിലെത്തിയിരുന്നു.അപ്പോൾ ക്ലാസ്സിൽ കുട്ടികളാരും തന്നെ ഉണ്ടായിരുന്നില്ല. ഈ സമയമാണ് രാജശേഖർ ഇവരെ ആക്രമിച്ചത്. വിവാഹാഭ്യർഥന നിരസിച്ചതാവാം കാരണമെന്നാണ് പോലീസ് നിഗമനം. "ടീച്ചറുടെ വീട് സ്കൂളിനടുത്തായതു കൊണ്ടു തന്നെ എല്ലാ ദിവസവും നേരത്തെ അവർ സ്കൂളിൽ വരുമായിരുന്നു. വാക്ക് തർക്കത്തിനൊടുവിലാണ് കൊലയെന്നാണ് ഞങ്ങൾ കരുതുന്നത്", സ്കൂൾ അധികൃതരിലൊരാൾ പറയുന്നു. കോളേജ് പഠനകാലം മുതൽ രാജശേഖറിന് രമ്യയെ അറിയാം. ആറ് മാസം മുമ്പ് രമ്യയെ വിവാഹം ചെയ്ത് തരുമോ എന്ന് രമ്യയുടെ മാതാപിതാക്കളോട് രാജശേഖർ ആവശ്യപ്പെട്ടിരുന്നു. ഇതായിരിക്കാം പ്രതിയെ പ്രകോപിപ്പിച്ചതെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. താൻ ആത്മഹത്യ ചെയ്യുമെന്ന് രാജശേഖർ സഹോദരിയെ അറിയിച്ചിരുന്നതായി വിവരം കിട്ടിയെന്നും പോലീസ് പറഞ്ഞു. content highlights:teacher hacked to death in TamilNadu for denying marriage proposal


from mathrubhumi.latestnews.rssfeed https://ift.tt/2GE1ais
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages