പാക്കിസ്ഥാനെ വിലക്കേണ്ടാ: പകരം ഇന്ത്യന്‍ താരങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ കത്തയച്ചു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 22, 2019

പാക്കിസ്ഥാനെ വിലക്കേണ്ടാ: പകരം ഇന്ത്യന്‍ താരങ്ങള്‍ക്ക് സുരക്ഷ വര്‍ദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ബിസിസിഐ കത്തയച്ചു

മുംബൈ: ലോകകപ്പില്‍ നിന്ന് പാക്കിസ്ഥാനെ വിലക്കണമെന്ന തീരുമാനത്തില്‍ നിന്ന് ബിസിസിഐ( ഇന്തയന്‍ ക്രിക്കറ്റ് ബോര്‍ഡ്) പിന്മാറി. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ കൂടി നിര്‍ദേശം കൂടി പരിഗണിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാനാണ് ബിസിസിഐ ഇടക്കാല ഭരണസമിതിയുടെ തീരുമാനം. ഭരണസമിതി അധ്യക്ഷന്‍ വിനോദ് റായിയുടെ നേതൃത്വത്തില്‍ ഇന്ന് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ താരങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് ബിസിസിഐ ഐസിസിക്ക് കത്തയച്ചിരിക്കുന്നത്. അതേസമയം പാക്കിസ്ഥാനെ ലോകകപ്പില്‍ നിന്ന് വിലക്കണമെന്നാവശ്യപ്പെട്ട് കത്തയയ്ക്കാനുള്ള തീരുമാനം ബോര്‍ഡ് ഉപേക്ഷിച്ചു. പാക്കിസ്ഥാനെതിരെ കളിക്കുന്ന കാര്യത്തിലെ വിയോജിപ്പും ആശങ്കകളും ഐസിസിയെ അറിയിക്കുമെന്നും ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്.

അടുത്തുവരുന്ന ഐപിഎല്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന ദിവസത്തെ ആഘോഷ ചടങ്ങുകള്‍ ഒഴിവാക്കാനും ബിസിസിഐ തീരുമാനിച്ചു. ഈ തുക പുല്‍വാമയില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. ഈ മാസം 14ന് പുല്‍വാമയില്‍ ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരാണ് വീരമൃത്യു വരിച്ചത്. ഇതിന് പിന്നാലെയാണ് ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്‍മാറണമെന്ന ആവശ്യം ഉയര്‍ന്നത്. ഈ ആവശ്യത്തെ സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിംഗ് ഉള്‍പ്പെടെയുള്ള താരങ്ങളും പിന്തുണച്ചിരുന്നു. മെയ് 30ന് ഇംണ്ടില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പില്‍ ജൂണ്‍ 16ാം തിയതിയാണ് ഇന്ത്യ പാക്കിസ്ഥാന്‍ മത്സരം.



from mangalam.com https://ift.tt/2V72cXo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages