ന്യൂഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിനിടെ രാജ്യസഭയില്‍ സുരേഷ് ഗോപി എംപിക്ക് അടിതെറ്റി. ശൂന്യവേളയില്‍ ഇരിപ്പടത്തില്‍ നിന്നും മാറിയപ്പോഴായിരുന്നു സംഭവം. എന്നാല്‍, വെങ്കയ്യ നായിഡുവിന്റെ കമന്റോടെ സഭയില്‍ ചിരിപടര്‍ത്തി.
ശൂന്യവേളയിലാണ് സംഭവം ശിവകാശി പടക്കവുമായി ബന്ധപ്പെട്ട വിഷയം ഉന്നയിച്ചപ്പോള്‍ ഡിഎംകെ എംപിയായ തിരുച്ചിശിവയുടെ അടുത്തേക്ക് ചെന്നതായിരുന്നു സുരേഷ് ഗോപി. തിരികെ വരുന്നതിനിടെ എംപി വീര്‍സിങ്ങിന്റെ ഹെഡ്‌ഫോണ്‍ കേബിളില്‍ വീഴുകയായിരുന്നു. എന്നാല്‍ മൂന്ന് തവണ കരണം മറിഞ്ഞ് വീഴാതെ നില്‍ക്കുകയായിരുന്നു. പിന്നീട്, മറ്റൊരംഗം സുരേഷ് ഗോപിയെ പിടിച്ചെഴുന്നേല്‍പ്പിക്കുകയും ചെയ്തു. അദ്ദേഹം പിന്നീട് ഇരിപ്പടത്തിലേക്ക് നടന്നു നീങ്ങുകയും ചെയ്തു.
എന്നാല്‍ പിറകെ എത്തി സഭാധ്യക്ഷനായ ഉപരാഷ്ട്രപതിയുടെ നര്‍മ്മത്തില്‍ പൊതിഞ്ഞ കമ്മന്റ്. ''സുരേഷ്, നിങ്ങളുടെ സ്ഥാനം ഇപ്പുറത്താണ്. മറുഭാഗത്തേക്ക് പോയതുകൊണ്ടാണ് കാലിടറിയത്''. സുരേഷ് ഗോപി മറുകണ്ടം ചാടാാന്‍ ശ്രമിച്ചെന്ന് തരത്തിലുള്ള പരാമര്‍ശം സഭയിലാകമാനം അല്‍പസമയം ചിരി പടര്‍ത്തുകയും ചെയ്തു.
from mangalam.com http://bit.ly/2DAERX6
via IFTTT
No comments:
Post a Comment