സിനിമാ സെറ്റില്‍ എത്തി സൂപ്പര്‍ താരങ്ങളുടെ കാരവാനുകള്‍ പിടിച്ചെടുത്തു - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

സിനിമാ സെറ്റില്‍ എത്തി സൂപ്പര്‍ താരങ്ങളുടെ കാരവാനുകള്‍ പിടിച്ചെടുത്തു

കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ താരങ്ങള്‍ക്ക് വിശ്രമിക്കാന്‍ എത്തിച്ച കാരവാനുകള്‍ മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പിടികൂടി. നികുതി വെട്ടിപ്പ് നടത്തിയ മൂന്ന് കാരവനുകളാണ് അധികൃതര്‍ കസ്റ്റഡിയില്‍ എടുത്തത്.

ഒരു മലയാളചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍ നടിയുടേയും മലയാളത്തിലെ ഒരു യുവതാരവും വിശ്രമിച്ചിരുന്ന കാരവനുകളാണ് ഇത്. 19 സീറ്റുകളുള്ള വാഹനം രൂപമാറ്റം വരുത്തി കാരവനാക്കി ഉപയോഗിച്ചതിനാണ് വാഹനം പിടികൂടിയത്. രണ്ടു വര്‍ഷമായി ഇത്തരത്തില്‍ തട്ടിപ്പ് നടത്തിയതിന് ഒന്നര ലക്ഷം രൂപയാണ് പിഴ ഈടാക്കിയിട്ടുള്ളത്. മറ്റ് രണ്ട് വാഹനങ്ങള്‍ ഇതരസംസ്ഥാന രജിസ്‌ട്രേഷനുള്ള സ്വകാര്.യ വാഹനം വാടകയ്ക്ക് നല്‍കിയതാണ് കേസ്. ഇവര്‍ പിഴയായി 50,000 രൂപ പിഴ ചുമത്തിയിട്ടുണ്ട്.

നേരത്തെ സിനിമാ താരങ്ങള്‍ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദമാിരുന്നു. പിന്നീടാണ് മോട്ടോര്‍ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. എറണാകുളം ആര്‍.ടി.ഒ. ജോജി പി. ജോസ്, എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. മനോജ് കുമാര്‍ എന്നിവരുടെ നിര്‍ദേശപ്രകാരമായിരുന്നു മിന്നല്‍ പരിശോധന നടത്തിയത്.



from mangalam.com http://bit.ly/2SvOKzB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages