ആലുവ: പെരിയാറ്റില്‍ യുവതിയുടെ മൃതദേഹം കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ കണ്ടെത്തി. ആലുവ യൂസി കോളേജിന് പിന്നിലായി പെരിയാറ്റില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്.
30 വയസ്സ് തോന്നിക്കുന്ന യുവതിയെ പുതപ്പിനുള്ളില്‍ പൊതിഞ്ഞ് കരിങ്കല്ലുകൊണ്ട് കെട്ടി താഴ്ത്തിയ നിലയിലായിരുന്നു ഉണ്ടായിരുന്നത്. ടോപ്പും ത്രീഫോര്‍ത്തുമായിരുന്നു ധരിച്ചിരുന്നത്.
വിന്‍സന്‍ഷ്യന്‍ വിദ്യാഭവന് പിന്നിലുള്ള കുളിക്കടവില്‍ വൈദീക വിദ്യാര്‍ത്ഥികളാണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയില്‍ കൈ പുറത്തേക്ക് നില്‍ക്കുന്നതായിരുന്നു മൃതദേഹമുണ്ടായിരുന്നത്. പിന്നീട്, പോലീസ് എത്തിയാണ് മൃതദേഹം കരയിലെത്തിച്ചത്.
മൃതദേഹത്തിന് നാല് ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. അടുത്തദിവസങ്ങളില്‍ കാണാതായ സ്ത്രീകളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്.
from mangalam.com http://bit.ly/2SsJwon
via IFTTT
No comments:
Post a Comment