ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ കേന്ദ്രസര്‍ക്കാരിനെതിരെ ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ സംഘടിപ്പിച്ച റാലി ഇന്ന് ഉച്ചയ്ക്ക് 12ന് നടക്കും. റാലിയില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും എത്തുന്ന വേദിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുള്ളത്. എന്നാല്‍, കോണ്‍ഗ്രസ് റാലിയില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തമല്ല.
സ്വേച്ഛാധിപത്യം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന പേരില്‍ ആംആദ്മി പാര്‍ട്ടിയാണ് ജന്തര്‍മന്ദറില്‍ റാലി സംഘടിപ്പിക്കുന്നത്. എന്‍.സി.പി, ഡി.എം.കെ., എസ്.പി., ബി.എസ്.പി. തുടങ്ങിയവര്‍ പങ്കെടുക്കും. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് നിലപാട് എടുത്തതോടെയാണ് ആപ്പിന്റെ പരിപാടിയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചത്.
നേരത്തെ ചന്ദ്രബാബു നായിഡുവിന്റെ സമരത്തിലും മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡി റോഡില്‍ നടന്ന പ്രതിഷേധറാലിയില്‍ 23ലധികം പ്രതിരക്ഷനേതാക്കള്‍ പങ്കെടുത്തിരുന്നു.
from mangalam.com http://bit.ly/2DAEITy
via IFTTT
No comments:
Post a Comment