മുംബൈ: സർക്കാരിനെ വിമർശിച്ചതിന്റെ പേരിൽ പ്രശസ്ത സംവിധായകനും ബോളിവുഡ് നടനുമായ അമോൽ പലേക്കറുടെ പ്രസംഗം തടസ്സപ്പെടുത്തി. മുംബൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ടിൽ(എൻജിഎംഎ) നടത്തിയ പ്രസംഗമാണ് പല തവണ തടസ്സപ്പെടുത്തിയത്. മുംബൈയിലേയും ബെംഗളൂരുവിലേയും എൻജിഎംഎയുടെ ഉപദേശക സമിതി പിരിച്ചുവിട്ട കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ നടപടിയേയാണ് അദ്ദേഹം പ്രസംഗത്തിൽ വിമർശിച്ചത്. ബ്യൂറോക്രാറ്റുകളോ സർക്കാർ ഏജന്റുമാരോ അല്ലാതെ കലാകാരന്മാർ അടങ്ങുന്ന ഉപദേശക സമിതി നിശ്ചയിക്കുന്ന അവസാനത്തെ പരിപാടിയായിരിക്കും ഭാർവെ എക്സിബിഷനെന്ന് അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ വേദിയിലുണ്ടായിരുന്ന ചിലരും കേൾവിക്കാരും പ്രസംഗം തടസ്സപ്പെടുത്താൻ ശ്രമിച്ചു. പ്രഭാകർ ഭാർവെയെക്കുറിച്ച് മാത്രം പറഞ്ഞാൽ മതിയെന്നായി ചിലർ. ഒരു ഘട്ടത്തിൽ നിങ്ങൾ പ്രസംഗത്തിന് സെൻസർഷിപ്പ് ഏർപ്പെടുത്തുകയാണോ എന്ന് പലേക്കർ ചോദിച്ചു. ചിത്രകാരനായ പ്രഭാകർ ഭാർവെയുടെ അനുസ്മരണാർഥം സംഘടിപ്പിച്ച പരിപാടിയിലായിരുന്നു അദ്ദേഹം പ്രസംഗമധ്യേ സർക്കാരിനെ വിമർശിച്ചത്. പ്രാദേശിക കലാകാരന്മാരുടെ കമ്മിറ്റി പിരിച്ചുവിട്ട് എക്സിബിഷനും മറ്റും സംഘടിപ്പിക്കുന്നതൊക്കെ ഡൽഹിയിൽ നിന്നായിരിക്കും തീരുമാനിക്കുക എന്നും അദ്ദേഹം പറഞ്ഞു. ഈ ഘട്ടത്തിൽ ഒരു സ്ത്രീയും എഴുന്നേറ്റ് പ്രസംഗം തടസ്സപ്പെടുത്തി. എന്നാൽ അദ്ദേഹം നിർത്തിയില്ല. എഴുത്തുകാരൻ നയൻതാര സാഗലിനെ മറാത്തി സാഹിത്യോത്സവത്തിൽ പ്രസംഗിക്കാൻ ക്ഷണിച്ചെങ്കിലും ചുറ്റും നടക്കുന്ന കാര്യങ്ങളെക്കുറിച്ച് അദ്ദേഹം വിമർശിക്കാനിടയുണ്ടെന്ന് മനസ്സിലാക്കി അവസാന നിമിഷം അവർ പരിപാടിയിൽ നിന്ന് ഒഴിവാക്കി. അത് തന്നെയാണോ ഇവിടെയും ആവർത്തിക്കാൻ നോക്കുന്നത്. അദ്ദേഹം ചോദിച്ചു. Just got this video of one of my favourite actors, Amol Palekar, being cut off while ruing the loss of independence in art at @mumbai_ngma simply because he seemed critical of a Ministry of Culture/NGMA decision. This is what #intolerance in the present times is all about. Sad! pic.twitter.com/u8L30qeiz7 — Annu Tandon (@AnnuTandonUnnao) February 9, 2019 Content Highlights:Amol Palekars Speech,Mumbai Event,Criticising Government
from mathrubhumi.latestnews.rssfeed http://bit.ly/2Br8cTG
via
IFTTT
No comments:
Post a Comment