'മോദിക്ക് പ്രവേശനമില്ല' ആന്ധ്രയില്‍ പ്രധാനമന്ത്രിക്കെതിരേ കൂറ്റന്‍ ബോര്‍ഡുകള്‍, പരാതിയുമായി ബി.ജെ.പി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 10, 2019

'മോദിക്ക് പ്രവേശനമില്ല' ആന്ധ്രയില്‍ പ്രധാനമന്ത്രിക്കെതിരേ കൂറ്റന്‍ ബോര്‍ഡുകള്‍, പരാതിയുമായി ബി.ജെ.പി

ഹൈദരാബാദ്: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ആന്ധ്രാപ്രദേശിൽ മോദിക്കെതിരേ കൂറ്റൻ ബോർഡുകൾ. ഗുണ്ടൂരിൽ ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി മോദി ആന്ധ്രാപ്രദേശിൽ എത്തുന്നതിന്റെ ഭാഗമായാണ് പാതയോരങ്ങളിൽ പ്രതിഷേധ ബോർഡുകൾ സ്ഥാനംപിടിച്ചത്. മോദിക്ക് പ്രവേശനമില്ലെന്നും, മോദിയെ ഇനിയൊരിക്കലും തിരഞ്ഞെടുക്കില്ലെന്നും ആഹ്വാനം ചെയ്യുന്ന കൂറ്റൻ ബോർഡുകൾ വിജയവാഡയിലെയും ഗുണ്ടൂരിലെയും പാതയോരങ്ങളിലാണ് പ്രത്യക്ഷപ്പെട്ടത്. ബോർഡുകൾ സ്ഥാപിച്ചതിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു രാഷ്ട്രീയപാർട്ടിയും ഏറ്റെടുത്തിട്ടില്ലെങ്കിലും അഞ്ചുകോടി വരുന്ന ആന്ധ്രക്കാരുടെ പ്രതിഷേധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് തെലുങ്കുദേശം പാർട്ടി പ്രതികരിച്ചു. കേന്ദ്രത്തിന്റെ അവഗണനിയിൽ ഓരോ ആന്ധ്രക്കാരന്റെയും രക്തം തിളയ്ക്കുകയാണെന്നും ഈ പ്രതിഷേധങ്ങൾ ന്യായമാണെന്നും ടി.ഡി.പി. വക്താവ് ദിനകർ ലങ്ക പറഞ്ഞു. അതേസമയം ബോർഡുകൾ സ്ഥാപിച്ചത് ടി.ഡി.പിയാണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രിക്കെതിരായ ബോർഡുകൾ വ്യാപകമായി പ്രത്യക്ഷപ്പെട്ടതോടെ ബി.ജെ.പി. സംസ്ഥാന നേതാക്കൾ പോലീസിൽ പരാതി നൽകി. പ്രധാനമന്ത്രിയെ അവഹേളിക്കുന്ന ഇത്തരത്തിലുള്ള ബോർഡുകൾ നീക്കംചെയ്യണമെന്നും ഇത് സ്ഥാപിച്ചവർക്കെതിരേ നടപടി സ്വീകരിക്കണമെന്നുമാണ് ബി.ജെ.പി.യുടെ ആവശ്യം. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ബോർഡുകൾ നീക്കംചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നും പോലീസ് ഉദ്യോഗസ്ഥരും പ്രതികരിച്ചു. ഗുണ്ടൂരിൽ ഞായറാഴ്ച നടക്കുന്ന പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആന്ധ്രാപ്രദേശിലെത്തുന്നത്. കേന്ദ്രസർക്കാരിനെതിരേ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം. മോദിയുടെ സന്ദർശനം കണക്കിലെടുത്ത് ഗുണ്ടൂരിലും പരിസരപ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. Content Highlights:huge bill boards against pm narendra modi in andhra pradesh


from mathrubhumi.latestnews.rssfeed http://bit.ly/2Ghztfb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages