ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശം, വിലക്ക് ഭരണഘടനാ ലംഘനം: സർക്കാർ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

ക്ഷേത്രപ്രവേശനം ഏറ്റവും വലിയ അവകാശം, വിലക്ക് ഭരണഘടനാ ലംഘനം: സർക്കാർ

ന്യൂഡൽഹി: ഏതെങ്കിലും മതത്തിന്റേയോ ലിംഗത്തിന്റേയോ പേരിൽ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കാനാകില്ലെന്നും വിലക്ക് ഭരണഘടനാ ലംഘനമെന്നും പുനഃപരിശോധന വേണ്ടെന്നും സർക്കാർ സുപ്രീം കോടതിയിൽ. പുനഃപരിശോധന ഹർജികളുമായി കോടതിയെ സമീപിച്ചവർ അടിസ്ഥാനമില്ലാത്ത വാദമാണ് ഉന്നയിച്ചതെന്നും സർക്കാരിനു വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ ജയ്ദീപ് ഗുപ്ത വാദിച്ചു. ഹിന്ദു ആചാരപ്രകാരം സ്ത്രീകളെ മാറ്റി നിർത്താൻ ആവശ്യപ്പെടുന്നില്ല. ഓരോ മനുഷ്യനും ആരാധിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. ആർട്ടിക്കിൾ 25 ലംഘിക്കപ്പെട്ടു. റൂൾ 3(ബി) പ്രകാരമുള്ള പൊതുഇടങ്ങളിലെ ആരാധനാസ്വാതന്ത്ര്യവും ലംഘിക്കപ്പെട്ടൂവെന്നും അദ്ദേഹം വ്യക്തമാക്കി. അയ്യപ്പഭക്തർ പ്രത്യേക വിഭാഗം അല്ലെന്ന് വിധിയിൽ പറയുന്നുണ്ട്. ആചാരങ്ങളിൽ വിവേചനം പാടില്ലെന്നും ഇപ്പോഴത്തെ അവസ്ഥയിൽ മാറ്റം വരുമെന്നാണ് പ്രതീക്ഷയെന്നും സർക്കാർ. ഭരണഘടനാതത്വം ലംഘിക്കുന്നതായിരുന്നു യുവതി പ്രവേശന വിലക്കെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. ഓരോ ക്ഷേത്രത്തിനും ഓരോ സ്വഭാവം ഉണ്ട്. അതെല്ലാം പരിഗണിച്ച് ഓരോ പ്രത്യേകവിഭാഗം ആയി മാറ്റാൻ കഴിയില്ല. തിരുപ്പതി,പുരി ജഗന്നാഥ് ക്ഷേത്രങ്ങൾ ഒന്നും പ്രത്യേകവിഭാഗം അല്ലെന്നും അദ്ദേഹം കോടതിയിൽ വ്യക്തമാക്കി. അതേ സമയം രാമകൃഷ്ണ മഠവും, ശിരൂർ മഠവും പ്രത്യേക വിഭാഗങ്ങളെന്നും ആചാരങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ആചാര കാര്യത്തിൽ തന്ത്രി നടത്തുന്നത് ആശയക്കുഴപ്പമുണ്ടാക്കാൻ ഉള്ള ശ്രമമെന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. Content Highlights:Sabarimala Women Entry Restriction Violating Rights


from mathrubhumi.latestnews.rssfeed http://bit.ly/2BlzOJU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages