വൈദികരും ബിഷപ്പുമാരും കന്യാസ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങളുണ്ട്: തുറന്ന് സമ്മതിച്ച് മാര്‍പാപ്പ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

വൈദികരും ബിഷപ്പുമാരും കന്യാസ്ത്രീകളെ പീഡിപ്പിച്ച സംഭവങ്ങളുണ്ട്: തുറന്ന് സമ്മതിച്ച് മാര്‍പാപ്പ

അബുദാബി: സഭയ്ക്കുള്ളിൽ കന്യാസ്ത്രീകൾ ലൈംഗികമായി പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് മാർപാപ്പ. യുഎഇയിലെ സന്ദർശനത്തിനു ശേഷം മടങ്ങുന്നതിനിടെ വിമാനത്തിൽ ഒപ്പമുണ്ടായിരുന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. ആദ്യമായാണ് കത്തോലിക്ക സഭയുടെ തലവൻ ലൈംഗികപീഡനത്തെ കുറിച്ച് പരസ്യപ്രതികരണം നടത്തുന്നത്. സഭയിലെ എല്ലാവരും ഇതിൽ പെടുന്നില്ലെന്നും എന്നാൽ ചില പുരോഹിതർ ഇത്തരത്തിൽ പെരുമാറുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്നും സഭ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഫ്രാൻസിസ് മാർപാപ്പ കൂട്ടിച്ചേർത്തു. പ്രതികാരനടപടികളെ കുറിച്ചുള്ള ഭയമാണ് കന്യാസ്ത്രീകളെ പീഡനത്തെ കുറിച്ച് നിശബ്ദരാക്കാൻ പ്രേരിപ്പിക്കുന്നതെന്ന് വത്തിക്കാൻ ദിനപ്പത്രമായ ഓസെർവറ്റോർ റൊമാനോ റിപ്പോർട്ട് ചെയ്തിരുന്നു. വർഷങ്ങളായി സഭയ്ക്കുള്ളിൽ കന്യാസ്ത്രീകൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നായിരുന്നു ഓസെർവറ്റോർ റൊമാനോയുടെ റിപ്പോർട്ട്. ഈ പരാതികൾക്ക് നേരെ സഭ കണ്ണടച്ചാൽ നിലവിലെ സ്ഥിതിയെക്കാൾ പരിതാപകരമാവാനാണ് സാധ്യതയെന്നായിരുന്നു റിപ്പോർട്ട്. പുരോഹിതർ കുട്ടികളുടെ പിതൃത്വം ഏറ്റെടുക്കാൻ തയ്യാറല്ലാത്തതു കൊണ്ട് കന്യാസ്ത്രീകൾ ഗർഭഛിദ്രത്തിന് വിധേയരാകുന്നുണ്ടെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മാധ്യമറിപ്പോർട്ടിനെ തുടർന്ന് 110 രാജ്യങ്ങളിലെ കത്തോലിക്ക ബിഷപ്പുമാരെയും മതനേതാക്കന്മാരെയും പ്രത്യേക ചർച്ചകൾക്കായി മാർപാപ്പ ക്ഷണിച്ചിട്ടുണ്ട്. ഫെബ്രുവരി 21 മുതൽ 24 വരെ നടക്കുന്ന ചർച്ചകളിൽ നിരർണായതീരുമാനങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് സൂചന. Content Highlights: Pope Francis admits priests, bishops sexually abused nuns


from mathrubhumi.latestnews.rssfeed http://bit.ly/2GwR0Q3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages