അവസാന നിമിഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; തോറ്റത് 23 റണ്‍സിന് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 6, 2019

അവസാന നിമിഷം വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ് ഇന്ത്യന്‍ വനിതകള്‍; തോറ്റത് 23 റണ്‍സിന്

വെല്ലിങ്ടൺ: ഒന്നിന് 102 റൺസെന്ന നിലയിൽ നിന്ന് അവിശ്വസനീയമായി തകർന്നടിഞ്ഞ ഇന്ത്യൻ വനിതകൾക്ക് ന്യൂസീലൻഡിനെതിരായ ഒന്നാം ട്വന്റി 20-യിൽ ദയനീയ തോൽവി. അവസാന നിമിഷം വിക്കറ്റുകൾ വലിച്ചെറിഞ്ഞ ഇന്ത്യ 23 റൺസിനാണ് തോറ്റത്. ഒരു വിക്കറ്റിന് 102 എന്ന നിലയിൽ നിന്ന് 136 റൺസിന് ഇന്ത്യ ഓൾഔട്ടായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ന്യൂസീലൻഡ് 20 ഓവറിൽ നാലു വിക്കറ്റ് നഷ്ടത്തിൽ 159 റൺസാണെടുത്തു. 34 പന്തിൽ നിന്ന് 58 റൺസെടുത്ത ഓപ്പണർ സ്മൃതി മന്ദാനയുടെ മികവിൽ വിജയത്തിലേക്ക് കുതിക്കുകയായിരുന്നു ഇന്ത്യ. 24 പന്തിൽ അർധ സെഞ്ചുറി നേടിയ സ്മൃതി ട്വന്റി 20യിലെ ഒരു ഇന്ത്യൻ വനിതാ താരത്തിന്റെ വേഗമേറിയ അർധ സെഞ്ചുറിയെന്ന നേട്ടം സ്വന്തമാക്കി. 11-ാം ഓവറിന്റെ മൂന്നാം പന്തിൽ സ്മൃതി പുറത്തായതോടെയാണ് കീവീസ് മത്സരത്തിൽ പിടിമുറുക്കിയത്. വിജയത്തിലേക്ക് അപ്പോൾ 52 പന്തിൽ 58 റൺസ് മാത്രം മതിയായിരുന്നു. പിന്നാലെ 33 പന്തിൽ 39 റൺസുമായി ജമീമ റോഡ്രിഗസും പുറത്തായി. 34 റൺസിനിടെ ഒമ്പതു വിക്കറ്റുകളാണ് ഇന്ത്യ തുലച്ചത്. എട്ടുപേർ രണ്ടക്കം കാണാതെ പുറത്തായി. 17 റൺസുമായി പൊരുതി നോക്കിയ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനെ അമേലിയ പുറത്താക്കിയതോടെ ബാക്കിയെല്ലാം ഇന്ത്യയ്ക്ക് ചടങ്ങുതീർക്കൽ മാത്രമായി. ഇതോടെ പരമ്പരയിൽ ന്യൂസീലൻഡ് മുന്നിലെത്തി. ഓപ്പണർ സോഫി ഡിവൈൻ (62), ആമി സാറ്റർത്വയ്റ്റ് (33), കാത്തി മാർട്ടിൻ (27) എന്നിവരുടെ മികവിലാണ് ന്യൂസീലൻഡ് 159 റൺസെടുത്തത്. Content Highlights:India middle order collapses New Zealand win


from mathrubhumi.latestnews.rssfeed http://bit.ly/2MOzW90
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages