ന്യൂഡൽഹി: ഇന്ത്യൻ വൈമാനികനെ വിട്ടയയ്ക്കുന്ന കാര്യത്തിൽ സമവായത്തിന് തയ്യാറായി പാകിസ്താൻ. പ്രധാനമന്ത്രി മോദിയുമായി ടെലഫോണിൽ സംസാരിക്കാൻ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രിയെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സംഘർഷ സാഹചര്യത്തിന്റെ തീവ്രത കുറയ്ക്കുന്നതിന് സഹായകരമാകുമെങ്കിൽ ഇന്ത്യൻ വൈമാനികനെ മോചിപ്പിക്കാൻ തയ്യാറാണെന്ന് പാകിസ്താൻ വിദേശകാര്യ മന്ത്രി ഷാ മെഹമൂദ് ഖുറേഷി പറഞ്ഞതായാണ് റിപ്പോർട്ട്. ഈ വിഷയം തുറന്ന മനസ്സോടെ പരിഗണിക്കുമെന്നും തുടർന്ന് ചർച്ചകൾ നടത്താൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താന്റെ പിടിയിലുള്ള വ്യോമസേന വൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ ഇന്ന് വ്യക്തമാക്കിയിരുന്നു. സ്ഥാനപതി തലത്തിൽ നയതന്ത്ര ഇടപെടലുകൾക്ക് ശ്രമിക്കുന്നില്ലെന്നും വൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. വൈമാനികന് എന്തെങ്കിലും സംഭവിച്ചാൽ വലിയ തിരിച്ചടിയുണ്ടാകുമെന്നും ഇന്ത്യ മുന്നറിയിപ്പ് നൽകി. അഭിനന്ദൻ വർത്തമനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ വൈകാതെ തീരുമാനം എടുക്കുമെന്ന് പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. അഭിനന്ദനെ യുദ്ധത്തടവുകാരനായി പരിഗണിക്കുന്നത് സംബന്ധിച്ചും ഏതു കൺവെൻഷൻ പ്രകാരമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ കണക്കിലെടുക്കുകയെന്നതു സംബന്ധിച്ചും അടുത്ത ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്നും പാകിസ്താൻ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് പാക് പത്രം ഡോൺ റിപ്പോർട്ട് ചെയ്തു. Content Highlights:Pakistan on Abhinandan Varthaman, India Pakistan, Balakot Attack, Narendra modi, Imran khan
from mathrubhumi.latestnews.rssfeed https://ift.tt/2tEpNTG
via
IFTTT
No comments:
Post a Comment