വിലപേശല്‍ അനുവദിക്കില്ല; അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

വിലപേശല്‍ അനുവദിക്കില്ല; അഭിനന്ദനെ ഉടന്‍ വിട്ടയക്കണമെന്ന് ഇന്ത്യ

ന്യൂഡൽഹി: പാകിസ്താന്റെ അധീനതയിലുള്ള വ്യോമസേനവൈമാനികനെ ഉപയോഗിച്ച് ഒരുവിധത്തിലുള്ള വിലപേശലിനും തയ്യാറല്ലെന്ന് ഇന്ത്യ. വിങ് കമാൻഡർ അഭിനന്ദൻ വർത്തമനെഉടൻ വിട്ടയക്കണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടു. സ്ഥാനപതി തലത്തിൽ നയതന്ത്ര ഇടപെടലുകൾക്ക് ശ്രമിക്കുന്നില്ലെന്നും യാതൊരു വിലപേശലുകൾക്കും വഴങ്ങില്ലെന്നുംവൈമാനികനെ നിരുപാധികം വിട്ടയക്കണമെന്നുമാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം, അഭിനന്ദൻ വർത്തമനെ മോചിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പാകിസ്താൻ വൈകാതെ തീരുമാനം എടുക്കുമെന്ന് പാക് മാധ്യമം റിപ്പോർട്ട് ചെയ്തു. അഭിനന്ദനെ യുദ്ധത്തടവുകാരനായി പരിഗണിക്കുന്നത് സംബന്ധിച്ചും ഏതു കൺവെൻഷൻ പ്രകാരമാണ് അദ്ദേഹത്തിന്റെ കാര്യത്തിൽ കണക്കിലെടുക്കുകയെന്നതുസംബന്ധിച്ചും അടുത്ത ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്നും പാകിസ്താൻ വിദേശകാര്യ വക്താവിനെ ഉദ്ധരിച്ച് പാക് പത്രം ഡൗൺ റിപ്പോർട്ട് ചെയ്തു. അതേസമയം, അതിർത്തിയിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ കര-വ്യോമ-നാവിക സേനകളുടെ സംയുക്ത പത്രസമ്മേളനംഇന്ന് അഞ്ചു മണിക്ക് നടക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയ പ്രതിനിധിയും ഇതിൽ പങ്കെടുക്കും. വിങ് കമാൻഡർ അഭിനന്ദന്റെ കാര്യത്തിൽ എന്തു നടപടി സ്വീകരിക്കുമെന്ന കാര്യത്തിൽ വെളിപ്പെടുത്തൽ ഉണ്ടാകുമെന്നാണ് കരുതുന്നത്. Content Highlights:No Deal On Pilot Captured By Pak, Balakot Attack, India Surgical strike 2, Abhinandan Varthaman


from mathrubhumi.latestnews.rssfeed https://ift.tt/2NwC2L4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages