ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം... വൈമാനികന്റെ മോചനത്തിന് തയ്യാറായി പാകിസ്താന്‍... ട്രംപ്-കിം ഉച്ചകോടി പരാജയം.. പ്രധാന വാര്‍ത്തകളിലൂടെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, February 28, 2019

ലോകരാജ്യങ്ങള്‍ ഇന്ത്യയ്‌ക്കൊപ്പം... വൈമാനികന്റെ മോചനത്തിന് തയ്യാറായി പാകിസ്താന്‍... ട്രംപ്-കിം ഉച്ചകോടി പരാജയം.. പ്രധാന വാര്‍ത്തകളിലൂടെ

മസൂദ് അസറിനെതിരെ ലോകരാജ്യങ്ങള്‍; വിലക്ക് കൊണ്ടുവരണമെന്ന് യു.എസ്, യു.കെ, ഫ്രാന്‍സ് എന്നിവ; പാകിസ്താനു വീണ്ടും മുന്നറിയിപ്പുമായി അമേരിക്ക

ന്യുഡല്‍ഹി: പുല്‍വാമ ഭീകരാക്രമണം ഉള്‍പ്പെടെ ഇന്ത്യയ്‌ക്കെതിരായ ഭീകരാക്രമണങ്ങളില്‍ പ്രതിസ്ഥാനത്തുള്ള ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെതിരെ ലോകരാജ്യങ്ങള്‍. ഫ്രാന്‍സ്, യു.കെ, അമേരിക്ക എന്നിവയാണ് രംഗത്തെത്തിയത്. മസൂദിനെ വിലക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇന്ത്യയും പാകിസ്താനും സംഘര്‍ഷം ഒഴിവാക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ലോകരാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
[IMG]

പാകിസ്താന്റേത് കാണ്ഡഹാറിനു സമാനമായ സമ്മര്‍ദ്ദം; വൈമാനികനെ വച്ച് വിലപേശല്‍ അനുവദിക്കില്ലെന്ന് ഇന്ത്യ

ന്യുഡല്‍ഹി: പാകിസ്താന്റെ പിടിയില്‍ കഴിയുന്ന വ്യോമസേന വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ ഉടന്‍ മോചിപ്പിക്കണമെന്ന് ഇന്ത്യ. അഭിനന്ദനെ വച്ച് ഒരു വിലപേശലിന് ഇന്ത്യ തയ്യാറല്ല. ഇന്ത്യയ്ക്കു മേല്‍ കാണ്ഡഹാര്‍ മാതൃകയില്‍ സമ്മര്‍ദ്ദം കൊണ്ടുവരാമെന്നാണ് പാകിസ്താന്‍ കരുതുന്നതെങ്കില്‍ അവര്‍ക്ക് തെറ്റുപറ്റി. വിങ് കമാന്‍ഡറോട് മനുഷ്യപരമായി പെരുമാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പാകിസ്താനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വ്യക്തമാക്കി.
[IMG]

ട്രംപ്-കിം ഉച്ചകോടി പരാജയം; നിരാശാജനകമെന്ന് ദക്ഷിണ കൊറിയ

ഹനോയ്: വലിയ പ്രതീക്ഷയോടെ ആരംഭിച്ച ഉച്ചകോടി അലസിപ്പിരിഞ്ഞു. അമേരിക്കയും ഉത്തര കൊറിയയും രണ്ടു ദിവസമായി വിയറ്റ്‌നാമിലെ ഹനോയില്‍ നടത്തിവന്നിരുന്ന ചര്‍ച്ചയാണ് തീരുമാനമാകാതെ പിരിഞ്ഞത്. ഉത്തര കൊറിയയെ ആണവ നിരായുധീകരണത്തിന് പ്രേരിപ്പിക്കുന്നതിനും കൊറിയന്‍ യുദ്ധത്തിന് ഔപചാരികമായി അവസാനം കുറിക്കുന്നതിനുമുള്ള നിര്‍ദേശം അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ചെങ്കിലും ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന് സ്വീകാര്യമായില്ലെന്നാണ് സൂചന. ഉത്തര കൊറിയയ്ക്കു മേലുള്ള ഉപരോധം ലഘൂകരിക്കുകയായിരുന്നു അവരുടെ ലക്ഷ്യം. ഉച്ചഭക്ഷണത്തിനു പോലും ഇരുനേതാക്കളും ഒരുമിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
[IMG]

ബാലാകോട്ടിലെ വ്യോമാക്രമണം മോഡി തരംഗമുണ്ടാക്കി; കര്‍ണാടകയില്‍ ബി.ജെ.പിക്ക് 22 സീറ്റ് കിട്ടുമെന്ന് യെദ്യൂരപ്പ

ബംഗളുരു: ഇന്ത്യ-പാക്കിസ്ഥാന്‍ സംഘര്‍ഷം രാഷ്ട്രീയമായി മുതലെടുത്ത് ബി.ജെ.പി. പാക്ക് അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ വ്യോമാക്രമണം രാജ്യത്ത് മോഡി തരംഗമുണ്ടാക്കിയെന്ന് കര്‍ണാടകയിലെ ബി.ജെ.പി നേതാവ് ബി.എസ് യെദ്യൂരപ്പ. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടകയിലെ 28 ലോക്‌സഭാ സീറ്റുകളില്‍ 22 സീറ്റുകളിലും ബി.ജെ.പി ജയിക്കുമെന്നും യെദ്യൂരപ്പ അവകാശപ്പെട്ടു. നിലവില്‍ ബി.ജെ.പിക്ക് 16 സീറ്റുകളാണ് കര്‍ണാടകയിലുള്ളത്.
[IMG]

ചൂട് കടുത്തു; വെയിലത്ത് പണിയെടുക്കുന്നവര്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമം നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം : വേനല്‍ കടുക്കുന്ന സാഹചര്യത്തില്‍ വെയിലത്തു പണിയെടുക്കുന്ന തൊഴിലാളികള്‍ക്ക് ഉച്ചയ്ക്ക് 12 മുതല്‍ മൂന്ന് വരെ വിശ്രമം നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഏപ്രില്‍ 30 വരെയാണ് നടപടി. തൊഴിലാളികള്‍ക്ക് സൂര്യാതാപം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണ് ഈ നീക്കം.



from mangalam.com https://ift.tt/2tF4p0J
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages