ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ആ വെടിക്കെട്ടുണ്ടാകില്ല - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ആ വെടിക്കെട്ടുണ്ടാകില്ല

ബാർബഡോസ്: ഈ വർഷം ഇംഗ്ലണ്ടിലും വെയിൽസിലുമായി നടക്കാനിരിക്കുന്ന ലോകകപ്പിനു ശേഷം ഏകദിന ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് വെസ്റ്റിൻഡീസ് താരം ക്രിസ് ഗെയ്ൽ. വെസ്റ്റിൻഡീസ് ക്രിക്കറ്റ് ബോർഡ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. 1999 സെപ്റ്റംബർ 11-ന് ഇന്ത്യയ്ക്കെതിരേയായിരുന്നു ഗെയിലിന്റെ ഏകദിന അരങ്ങേറ്റം. 39-കാരനായ ഗെയിൽ ഏകദിനത്തിൽ വെസ്റ്റിൻഡീസിനായി 284 മത്സരങ്ങളിൽ നിന്ന് 36.98 ശരാശരിയിൽ 9,727 റൺസ് നേടിയിട്ടുണ്ട്. 23 സെഞ്ചുറികളും 49 അർധ സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്. ഓഫ് സ്പിന്നറായ ഗെയിലിന്റെ പേരിൽ 165 വിക്കറ്റുകളുമുണ്ട്. ഏറെ കാലത്തിനു ശേഷം ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയ്ക്കായി വിൻഡീസ് ടീമിൽ ഇടംലഭിച്ച ഗെയിൽ ലോകകപ്പിനുള്ള ടീമിൽ ഉൾപ്പെട്ടാൽ അത് തന്റെ അവസാന ടൂർണ്ണമെന്റായിരിക്കുമെന്ന് അറിയിക്കുകയായിരുന്നു. ലോകകപ്പിനു ശേഷം താൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഉണ്ടാകുമോ അതോ ഏകദിനത്തിൽ നിന്ന് മാത്രം വിട്ടുനിൽക്കുമോ എന്ന കാര്യം താരം വ്യക്തമാക്കിയിട്ടില്ല. Content Highlights:chris gayle to retire from odis after 2019 world cup


from mathrubhumi.latestnews.rssfeed http://bit.ly/2SDSgYC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages