ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമയിൽ ഭീകരവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ ഒരു മേജർ ഉൾപ്പെടെനാലു സൈനികർക്ക് വീരമൃത്യു. ഒരു സൈനികന് പരിക്കേറ്റു.പിംഗ്ലാൻ മേഖലയിൽ ഞായറാഴ്ച അർധരാത്രിയോടെആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്. മൂന്നു ഭീകരവാദികളെ സുരക്ഷാസേന വളഞ്ഞെന്നാണ് സൂചന. ഇവർക്ക് പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ ചാവേർ ആക്രമണം നടത്തിയ ആദിൽ അഹമ്മദ് ദറുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്. മേഖലയിൽ ഭീകരവാദികൾ ഒളിച്ചിരിക്കുന്നെന്ന വിവരത്തെ തുടർന്ന് പട്ടാളവും സി ആർ പി എഫും പോലീസും ചേർന്ന്തിരച്ചിൽ നടത്തുകയായിരുന്നു.55 രാഷ്ട്രീയ റൈഫിൾസിലെ സൈനികരാണ് വീരമൃത്യു വരിച്ചത്. നാലുദിവസം മുമ്പാണ് പുൽവാമയിൽ സി ആർ പി എഫ് വാഹനവ്യൂഹത്തിനു നേരെ ചാവേർ ആക്രമണമുണ്ടായത്.വ്യാഴാഴ്ചയുണ്ടായ ആക്രമണത്തിൽ ഔദ്യോഗിക കണക്കുപ്രകാരം നാൽപ്പത് ജവാന്മാർ വീരമൃത്യു വരിച്ചിരുന്നു. ജെയ്ഷെ മുഹമ്മദ് ഭീകരനാണ് വാഹനവ്യൂഹത്തിനു നേർക്ക് സ്ഫോടകവസ്തുക്കൾ നിറച്ച കാർ ഓടിച്ചു കയറ്റിയത്. Jammu & Kashmir: 4 Army personnel killed in action, 1 injured during encounter between terrorists and security forces in Pinglan area of Pulwama district in South Kashmir. pic.twitter.com/j4YTQSXWVe — ANI (@ANI) February 18, 2019 content highights:soldiers killed encounter at pulwama
from mathrubhumi.latestnews.rssfeed http://bit.ly/2N9INCk
via
IFTTT
No comments:
Post a Comment