പെരിയ ഇരട്ടക്കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ചത് കൊടുവാള്‍ അടക്കമുള്ള ആയുധങ്ങള്‍; ഒറ്റ വെട്ടിന് കൃപേഷിന്റെ തലയോട്ടി തകര്‍ന്നു, ശരത് ലാലിന്റെ കഴുത്തിലും കാലുകളിലുമായി നിരവധി വെട്ടുകള്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

പെരിയ ഇരട്ടക്കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ചത് കൊടുവാള്‍ അടക്കമുള്ള ആയുധങ്ങള്‍; ഒറ്റ വെട്ടിന് കൃപേഷിന്റെ തലയോട്ടി തകര്‍ന്നു, ശരത് ലാലിന്റെ കഴുത്തിലും കാലുകളിലുമായി നിരവധി വെട്ടുകള്‍

കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപാതകത്തില്‍ ഇന്‍ക്വിസ്റ്റ് റിപ്പോര്‍ട്ടുകള്‍ പുറത്തെത്തി. ശരത് ലാലിന്റെ കഴുത്തിലും ഇരു കാലുകളിലുമായി അഴത്തിലുള്ള വെട്ടുകളുണ്ട്. ഇരു കാലുകളില്‍ മാത്രമായി അഞ്ചോളം മാരക വെട്ടുകളാണുള്ളത്. കാലിലെ അസ്തികള്‍ വരെ തകര്‍ന്നിരുന്നു. കഴുത്തിലും ആഴത്തിലെ വെട്ടാണേറ്റത്. കൃപേഷിന്റെ തലയിലാണ് വെട്ടേറ്റത്. തലക്കേറ്റ ആഴത്തിലുള്ള വെട്ടില്‍ കൃപേഷ് സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചു.

കൊടുവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് കൊലയ്ക്ക് ഉപയോഗിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. കൃപേഷിന്റെ തലയ്ക്ക് വെട്ടി വീഴ്ത്തിയ ശേഷം മരണം ഉറപ്പിക്കാന്‍ വീണ്ടും നിരവധി വെട്ടുകള്‍ വെട്ടിയെന്നാണ് വിവരം. മാരകമായ 15 വെട്ടുകാളാണ് കൃപേഷിന്റെ ശരീരത്തില്‍ ഉണ്ടായിരുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇടത് നെറ്റിയിലുള്ള 23 സെ.മീ നീളമുള്ള വലിയമുറിവാണ് ഏറ്റവും മാരകം.

അതേസമയം കൊലപാതകത്തിന് പിന്നില്‍ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് എഫ്.ഐ.ആര്‍ റിപ്പോര്‍ട്ട്. സിപിഎം പ്രവര്‍ത്തകരാണ് കൊലയ്ക്ക് പിന്നിലെന്നും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം ശരത് ലാലിനും കൃപേഷിനും സിപിഎമ്മിന്റെ ഭീഷണി ഉണ്ടായിരുന്നതായി ബന്ധുക്കള്‍ ആരോപിക്കുന്നു. ഭീഷണി സന്ദേശം പോലീസിനെ അറിയിച്ചെങ്കിലും പോലീസ് കാര്യമാക്കിയില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

കാറിലെത്തിയ മൂന്നംഗ സംഘം ശരത് ലാലിനെയും കൃപേഷിനെയും തടഞ്ഞ് നിര്‍ത്തിയ ശേഷം വെട്ടി വീഴിക്കുകയായിരുന്നു.



from mangalam.com http://bit.ly/2Na53fm
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages