പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് ജോസഫ്; പരാതി തീര്‍ക്കാന്‍ മാണിയെ കണ്ട് കുഞ്ഞാലിക്കുട്ടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് ജോസഫ്; പരാതി തീര്‍ക്കാന്‍ മാണിയെ കണ്ട് കുഞ്ഞാലിക്കുട്ടി

കോട്ടയം: പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന കിട്ടുന്നില്ലെന്ന് പി.ജെ ജോസഫ്. ഹര്‍ത്താലിനെ തുടര്‍ന്ന് യുഡിഎഫ് ഉഭയ കക്ഷി ചര്‍ച്ചകള്‍ മാറ്റി വച്ചെങ്കിലും മുസ്ലീം ലീഗ് നേതാവും എംപിയുമായ പി കെ കുഞ്ഞാലിക്കുട്ടി കേരളാ കോണ്‍ഗ്രസ് എം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കെ എം മാണിയെയും പി ജെ ജോസഫിനെയും സന്ദര്‍ശിച്ച കുഞ്ഞാലിക്കുട്ടി ഇരുവരുമായും ചര്‍ച്ച നടത്തി.

ജോസ് കെ മാണിയെ പാര്‍ട്ടിയുടെ തലപ്പത്ത് കൊണ്ടുവരുന്നതിനോടും പി ജെ ജോസഫിന് കടുത്ത അസംതൃപ്തിയുണ്ട്. പാര്‍ട്ടിക്കുള്ളില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും ജോസഫ് പലപ്പോഴായി ചൂണ്ടിക്കാട്ടുന്നു.

യുഡിഎഫില്‍ നിന്ന് ആവശ്യപ്പെട്ട രണ്ട് സീറ്റ് കിട്ടിയില്ലെങ്കില്‍ നിലവിലുള്ള സീറ്റില്‍ മത്സരിക്കണമെന്നാണ് പി. ജെ ജോസഫിന്റെ ആവശ്യം. കോട്ടയത്തിന് പുറമെ ഇടുക്കി സീറ്റോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. നിലവിലുള്ള രണ്ട് സീറ്റിന് പുറമെ ഒരെണ്ണം കൂടി വേണമെന്ന് മുസ്ലീം ലീഗും ആവശ്യപ്പെട്ടിട്ടുണ്ട്.

എന്നാല്‍, ഘടകകക്ഷികള്‍ക്ക് അധിക സീറ്റ് നല്‍കാന്‍ ആകില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ഈ സാഹചര്യത്തില്‍ കൂടിയാണ് കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍.



from mangalam.com http://bit.ly/2SWYsu3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages