വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ശിഖര്‍ ധവാനും - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളെ സഹായിക്കാന്‍ ശിഖര്‍ ധവാനും

ന്യൂഡൽഹി: വീരേന്ദർ സെവാഗിനും ഗൗതം ഗംഭീറിനും പിന്നാലെ പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങൾക്ക് സഹായവുമായി ഇന്ത്യൻ താരം ശിഖർ ധവാനും. ഫെയ്​സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം ഇക്കാര്യം അറിയിച്ചത്. കൂടാതെ ആരാധകരോട് അവർക്കാകുന്ന സഹായം ചെയ്യാനും ധവാൻ നിർദേശിച്ചിട്ടുണ്ട്. സൈനിക വേഷത്തിലെത്തിയാണ് ധവാൻ ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കഴിഞ്ഞ 14-ന് ജമ്മു കശ്മീരിലെ പുൽവാമയിൽ സി.ആർ.പി.എഫ് ജവാൻമാർ സഞ്ചരിച്ചബസിനു നേരെ നടന്ന ചാവേറാക്രമണത്തിൽ മലയാളി ജവാൻ വസന്തകുമാറടക്കം 44 സൈനികരാണ് വീരമൃത്യു വരിച്ചത്. മരിച്ചവരെ നമുക്ക് തിരിച്ചുകൊണ്ടുവരാനാകില്ല, ഈ ചെയ്യുന്നത് അവർക്കൊരു ആശ്വാസമാകുമെന്നും കരുതുന്നില്ല, ചെയ്യാവുന്നതിൽ ചെറിയ കാര്യമാണിത്. ഞാനേറേ ദുഃഖിതനാണ് - ധവാൻ പറഞ്ഞു. പുൽവാമയിലെ ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസച്ചെലവ് ഏറ്റെടുക്കാൻ തയ്യാറാണെന്ന് വീരേന്ദർ സെവാഗ് നേരത്തെ അറിയിച്ചിരുന്നു. ഹരിയാണ പോലീസ് ഉദ്യോഗസ്ഥനായ ബോക്സിങ് താരം വിജേന്ദർ സിങ് തന്റെ ഒരു മാസത്തെ ശമ്പളം മരിച്ച സൈനികരുടെ കുടുംബാംഗങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് അറിയിച്ചിരുന്നു. സൈനികരുടെ കുടുംബാംഗങ്ങളെ സഹായിക്കാൻ എല്ലാവരും രംഗത്തുവരണമെന്നും വിജേന്ദർ അഭ്യർഥിച്ചു. Content Highlights:shikhar dhawan vows to donate for families of pulwama terror attack martyrs


from mathrubhumi.latestnews.rssfeed http://bit.ly/2TU48T4
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages