ന്യൂഡല്‍ഹി: സൈനീകക്ഷേമം ഉള്‍പ്പെടെ പ്രതിരോധത്തിനായി മൂന്ന് ലക്ഷം കോടി രൂപ മാറ്റി വെച്ചതായി പീയൂഷ് ഗോയല്‍. ചരിത്രത്തില്‍ ആദ്യമായി പ്രതിരോധത്തിന് വന്‍ ബജറ്റ് മാറ്റി വെച്ച മോഡി സര്‍ക്കാരിന്റെ അവസാന ബജറ്റില്‍ 40 വര്‍ഷമായി മുടങ്ങിക്കടന്ന ഒരു റാങ്ക് ഒരു പെന്‍ഷന്‍ നടപ്പാക്കിയെന്നും ആനുപാതികമായ ശമ്പള വര്‍ദ്ധനയും പ്രഖ്യാപിച്ചു. പട്ടാളക്കാര്‍ നമ്മുടെ അന്തസ്സും അഭിമാനവുമാണെന്ന് വിലയിരുത്തിക്കൊണ്ടാണ് സൈനികക്ഷേമം വിവരിച്ചത്.
ഇതുവരെ വണ്‍ റാങ്ക് വണ്‍ പെന്‍ഷന് കീഴില്‍ 35,000 കോടി രൂപ ഇതുവരെ വിതരണം ചെയ്തു. സൈനിക സേവനത്തിനുള്ള പ്രതിഫലം ആനുപാതികമായി ഉയര്‍ത്തും . 40 വര്‍ഷമായി മുടങ്ങിക്കിടന്ന വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ പദ്ധതി നടപ്പാക്കിയത് മോഡി സര്‍ക്കാരാണെന്നും പീയൂഷ് ഗോയല്‍ ബജറ്റ് അവതരണത്തില്‍ പറഞ്ഞു. കഴിഞ്ഞ സര്‍ക്കാരുകളുടെ കാലത്ത ഈ പദ്ധതി നിലച്ചിരിക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ അത് നടപ്പാക്കിയെന്നും പറഞ്ഞു.
സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് അവതരിപ്പിച്ച പ്രധാന്‍മന്ത്രി യോജനയുടെ പ്രയോജനം 75 ശതമാനം സ്ത്രീകള്‍ക്ക് കിട്ടുന്നു. പ്രസവവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി 26 ആഴ്ച ലീവും സ്ത്രീകള്‍ക്ക് ഈ പദ്ധതിക്ക് കീഴില്‍ ലഭ്യമാകുന്നു. തൊഴിലന്വേഷകര്‍ തൊഴില്‍ ദാതാക്കളായില്ലെങ്കിലും സ്റ്റാര്‍ട്ട് അപ്പുകളുടെ രണ്ടാമത്തെ വലിയ ഹബ്ബാക്കി ഇന്ത്യയെ മാറ്റാന്‍ കഴിഞ്ഞു. ഈ സ്റ്റാര്‍ട്ട് അപ്പുകള്‍ വഴി ദുരിതം നേരിട്ടിരുന്ന യുവതയെ സ്വയം തൊഴില്‍ പദ്ധതിയ്ക്ക് കരുത്തരാക്കി. അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് 3000 രൂപ പെന്‍ഷനും പ്രഖ്യാപിച്ചു. .
from mangalam.com http://bit.ly/2S0kAEk
via IFTTT
No comments:
Post a Comment