സൗജന്യ പാചകവാതകം ലഭിക്കുന്നവരുടെ എണ്ണം 8 കോടിയാക്കും ; സ്വച്ഛ് ഭാരത് അഭിയാന്‍ ശുചിത്വമാക്കിയത് അഞ്ച് ലക്ഷം ഗ്രാമങ്ങളെ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 1, 2019

സൗജന്യ പാചകവാതകം ലഭിക്കുന്നവരുടെ എണ്ണം 8 കോടിയാക്കും ; സ്വച്ഛ് ഭാരത് അഭിയാന്‍ ശുചിത്വമാക്കിയത് അഞ്ച് ലക്ഷം ഗ്രാമങ്ങളെ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ ദരിദ്രവിഭാഗങ്ങളോടൊപ്പമെന്ന് സൂചന നല്‍കി ബജറ്റില്‍ ദരിദ്രരെ ലക്ഷ്യമിട്ട് പദ്ധതികള്‍. സ്വച്ഛ് ഭാരത് അഭിയാനൊപ്പം ഈ വര്‍ഷം തന്നെ എല്ലാ വീടുകളിലും വൈദ്യുതി ഉറപ്പാക്കുകയും സൗജന്യ പാചകവാതകം ലഭ്യമാകുന്നവരുടെ എണ്ണം വര്‍ദ്ധിപ്പിക്കാനും തീരുമാനം.

ഈ വര്‍ഷം ഇതുവരെ 1.53 ലക്ഷം വീടുകള്‍ ഈ സര്‍ക്കാര്‍ നിര്‍മ്മിച്ചു. 2019 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യൂതി ലഭ്യമാക്കും. രാജ്യത്തുടനീളം 143 കോടി എല്‍ഇഡി ബള്‍ബുകള്‍ വിതരണം ചെയ്തു.

ഉജ്വല പദ്ധതി പ്രകാരം സൗജന്യ പാചകവാതക കണക്ഷന്‍ സര്‍ക്കാരിന്റെ വിജയ പദ്ധതികളിലൊന്നാണ്. ഇതുവരെ ആറ് കോടി സൗജന്യ കണക്ഷന്‍ നല്‍കിയ സര്‍ക്കാര്‍ അടുത്ത വര്‍ഷം അത് എട്ടു കോടിയാക്കി ഉയര്‍ത്താന്‍ ലക്ഷ്യമിടുന്നു. അഞ്ചു വര്‍ഷത്തിനകം ഒരു വര്‍ഷം ഡിജിറ്റല്‍ വില്ലേജുകളും സര്‍ക്കാര്‍ ലക്ഷ്യമിടുന്നു.

ദരിദ്രരെ ലക്ഷ്യമിട്ട് ലോകത്തെ ഏറ്റവും വലിയ ആരോഗ്യക്ഷേപ പരിപാടിയായ ആയുഷ്മാന്‍ നടപ്പാക്കി. 98 ശതമാനം ഗ്രാമങ്ങളിലും തുറസ്സായ സ്ഥലത്തെ മല വിസര്‍ജ്ജനം ഇല്ലാതാക്കി. സ്വച്ഛ് ഭാരത് അഭിയാന്‍ ജനങ്ങളുടെ പെരുമാറ്റ രീതി മാറ്റി മറിച്ചു. അഞ്ച് ലക്ഷം ഗ്രാമങ്ങളെയാണ് ഈ പ്രശ്‌നങ്ങളില്‍ നിന്നും രക്ഷിച്ചത്.



from mangalam.com http://bit.ly/2RY5FKK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages