സിന്ധുവിനെ വീണ്ടും വീഴ്ത്തി; നാലാം ദേശീയ കിരീടം നേടി സൈന - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, February 17, 2019

സിന്ധുവിനെ വീണ്ടും വീഴ്ത്തി; നാലാം ദേശീയ കിരീടം നേടി സൈന

ഗുവാഹത്തി: തുടർച്ചയായ രണ്ടാം വർഷവും പി.വി സിന്ധുവിനെ പരാജയപ്പെടുത്തി ദേശീയ വനിതാ ബാഡ്മിന്റൺ കിരീടം സൈന നേവാൾ സ്വന്തമാക്കി. നേരിട്ടുള്ള ഗെയിമുകൾക്കായിരുന്നു സൈനയുടെ വിജയം. സ്കോർ: 21- 16, 21- 15. കഴിഞ്ഞ വർഷവും സിന്ധുവിനെ തോൽപിച്ചാണ് സൈന കിരീടം നേടിയത്. മത്സരത്തിൽ പൂർണ ആധിപത്യം പുലർത്തിയ സൈന, അൽപമെങ്കിലും വിയർത്തത് ആദ്യ ഗെയിമിലായിരുന്നു. സൈനയുടെ നാലാം ദേശീയ കിരീടമാണിത്. 2006, 2007, 2018 വർഷങ്ങളിലായിരുന്നു സൈനയുടെ മറ്റ് കിരീടനേട്ടങ്ങൾ. 2011, 2013 വർഷങ്ങളിൽ സിന്ധുവിനായിരുന്നു കിരീടം. ആദ്യ ഗെയിമിൽ 3-0 എന്ന ലീഡ് നേടിയിടത്തുനിന്നാണ് സിന്ധു മത്സരം കൈവിട്ടത്. പിന്നീട് 15-11 ന് മുന്നിലെത്തിയ സൈന ഗെയിം അനായാസം സ്വന്തമാക്കി. രണ്ടാം ഗെയിമിലും മുന്നിലെത്തിയെങ്കിലും സൈനയ്ക്കു മുമ്പിൽ അധിക നേരം പിടിച്ചുനിൽക്കാൻ സിന്ധുവിനായില്ല. സെമിയിൽ വൈഷ്ണവി ഭാലിയെയാണ് സൈനപരാജയപ്പെടുത്തിയത്. അസമീസ് താരം അഷ്മിത ചാലിഹയെ മറികടന്നാണ് സിന്ധു ഫൈനലിലെത്തിയത്. അതേസമയം പുരുഷ സിംഗിൾസിൽ കൗമാരതാരം ലക്ഷ്യ സെന്നിനെ നേരിട്ടുള്ള ഗെയിമുകൾക്ക് തോൽപിച്ച് ഇരുപത്തിയാറുകാരനായ സൗരഭ് വർമ കിരീടം നേടി. സ്കോർ: 21-18, 21-13. സൗരഭിന്റെ ഹാട്രിക്ക് കിരീടമാണിത്. Content Highlights:saina nehwal beats pv sindhu in senior nationals final


from mathrubhumi.latestnews.rssfeed http://bit.ly/2GKwThe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages