പുല്‍വാമ ഭീകരാക്രാണത്തില്‍ കൊല്ലപ്പെട്ട മലയാളി സൈനികന്‍ വിവി വസന്തകുമാറിന്റെ മൃതശരീരത്തോടൊപ്പം സെല്‍ഫി ചിത്രമെടുത്ത ബിജെപി കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് രൂക്ഷ വിമര്‍ശനം. വസന്തകുമാറിന്റെ വീട്ടില്‍ നിന്ന് ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനിടയിലാണ് ഇദ്ദേഹം സെല്‍ഫി പകര്‍ത്തിയത്.
മൃതദേഹത്തിനരികെ നില്‍ക്കുന്ന ചിത്രം ആദ്യം ഫേസ്ബുക്കിലും പിന്നീട് ട്വിറ്ററിലും അപ്ലോഡ് ചെയ്‌തെങ്കിലും വിമര്‍ശനത്തെത്തുടര്‍ന്ന് രണ്ടും ഡിലീറ്റ് ചെയ്യുകയായിരുന്നു.
[IMG]
'കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച ധീരജവാന്‍ വി വി വസന്തകുമാറിന്റെ സംസ്‌കാരച്ചടങ്ങുകള്‍ അദ്ദേഹത്തിന്റെ വസതിയില്‍ നടന്നു. വസന്തകുമാറിനെ പോലുള്ള ധീരജവാന്‍മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതമായി ജീവിക്കാന്‍ സാധിക്കുന്നത്' എന്ന കുറിപ്പോടെ ഫേസ്ബുക്കിലാണ് ആദ്യം കണ്ണന്താനം ചിത്രം പോസ്റ്റ് ചെയ്തത്. അല്‍ഫോന്‍സ് കണ്ണന്താനത്തിന്റേത് ധീര ജവാന്റെ ശരീരത്തോടൊപ്പമുള്ള സെല്‍ഫിയാണെന്നും ഇത് മൃതശരീരത്തോടുള്ള അനാദരവാണെന്നും സോഷ്യല്‍ മീഡിയയില്‍ വാദമുയര്‍ന്നതോടെ കണ്ണന്താനം ചിത്രം ഡിലീറ്റ് ചെയ്തു.
തുടര്‍ന്ന് ട്വിറ്ററില്‍ ചിത്രം കൊണ്ടിട്ടു. എന്നാല്‍ ട്വിറ്ററില്‍ അക്കൗണ്ടുള്ള മലയാളികള്‍ ട്വീറ്റ് ലിങ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തതോടെ വമര്‍ശന പെരുമഴയായിരുന്നു. ട്വിറ്റര്‍ അക്കൗണ്ടില്ലാത്തവര്‍ അക്കൗണ്ടെടുത്ത് അക്കൗണ്ടുള്ളവരോടൊപ്പം ചേര്‍ന്ന് അവിടെയും രൂക്ഷ വിമര്‍ശനം നടത്തിയതോടെ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു. അദ്ദേഹത്തിന്റെ മറ്റ് ചിത്രങ്ങള്‍ക്കും കടുത്ത വിമര്‍ശനമാണ് സോഷ്യല്‍ മീഡയയിലുള്ളവര്‍ ഉന്നയിക്കുന്നത്.
from mangalam.com http://bit.ly/2SWl7GR
via IFTTT
No comments:
Post a Comment