ന്യൂഡൽഹി: പുൽവാമ ആക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ ഇന്ത്യ വ്യാപാര യുദ്ധം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകൾക്ക് മേൽ 200 ശതമാനം കസ്റ്റംസ് നികുതി ഏർപ്പെടുത്തി കേന്ദ്രസർക്കാർ നിലപാട് കടുപ്പിച്ചു. പാകിസ്താന് നൽകി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി എന്ന പദവി എടുത്തുകളഞ്ഞതിന് പിന്നാലെയാണ് നികുതി കുത്തനെ വർധിപ്പിച്ച നീക്കം നടത്തിയിരിക്കുന്നത്. നികുതി വർധിപ്പിച്ച കാര്യം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്ലി ട്വീറ്റ് ചെയ്തു. പുൽവാമ ആക്രമണത്തിനെ തുടർന്ന് പാകിസ്താനുള്ള ഉറ്റവ്യാപാര പങ്കാളി പദവി പിൻവലിച്ചുവെന്ന് ട്വീറ്റിൽ ജെയ്റ്റ്ലി പറയുന്നു. ഇതിനോടൊപ്പം പാകിസ്താനിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം ഉത്പന്നങ്ങൾക്കും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനം വർധിപ്പിച്ചുവെന്നും ട്വീറ്റിൽ ജെയ്റ്റ്ലി വ്യക്തമാക്കുന്നു. നികുതി വർധിപ്പിച്ച തീരുമാനം അടിയന്തരമായി നടപ്പിലാകുമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. India has withdrawn MFN status to Pakistan after the Pulwama incident. Upon withdrawal, basic customs duty on all goods exported from Pakistan to India has been raised to 200% with immediate effect. #Pulwama — Arun Jaitley (@arunjaitley) February 16, 2019 Content Highlights:All goods exported from Pakistan to India has been raised to 200%": Arun Jaitley
from mathrubhumi.latestnews.rssfeed http://bit.ly/2toZell
via
IFTTT
No comments:
Post a Comment