സൗഹൃദം നടിച്ച് പാക് പ്രതിനിധികള്‍; ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

സൗഹൃദം നടിച്ച് പാക് പ്രതിനിധികള്‍; ഹസ്തദാനം നല്‍കാന്‍ വിസമ്മതിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍

ഹേഗ്: അന്താരാഷ്ട്ര നീതിന്യായ കോടതിയിൽവച്ച് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് സൗഹൃദം പങ്കിടാൻ പാക് പ്രതിനിധികളുടെ ശ്രമം. എന്നാൽ, പാക് പ്രതിനിധികൾക്ക് ഹസ്തദാനം നൽകാൻ ഇന്ത്യൻ ഉദ്യോഗസ്ഥർ തയ്യാറായില്ല. നമസ്തേ പറഞ്ഞ് പാക് പ്രതിനിധികളെ ഇന്ത്യൻ ഉദ്യോഗസ്ഥർ ഒഴിവാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു. കുൽഭൂഷൺ ജാദവ് കേസിന്റെ വിചാരണ നടപടികൾ അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു ഇത്. ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ജോയിന്റ്സെക്രട്ടറി ദീപക് മിത്തലാണ് പാകിസ്താൻ എ.ജി അൻവർ മസൂദ് ഖാന്റെ ഹസ്തദാനം നിരസിച്ചത്. വിചാരണ നടപടികൾ തുടങ്ങുന്നതിന് തൊട്ടുമുമ്പാണ് ദീപക് മിത്തലിന്റെ അടുത്തേക്ക്അൻവർ മസൂദ് ഖാൻകൈനീട്ടി എത്തിയത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥർ പാക് പ്രതിനിധികളോട് ഇത്തരത്തിൽ പെരുമാറുന്നത് ആദ്യമായല്ല. മെയ് 2017ലും പാക് പ്രതിനിധികളെ ഇന്ത്യൻ ഉദ്യോഗസ്ഥർ ഇത്തരത്തിൽ അവഗണിച്ചിരുന്നു. അതിനിടെ, കുൽഭൂഷൺ ജാദവിനെതിരേപാക് സൈനിക കോടതിയിൽ നടന്ന വിചാരണ നിയമ വിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ഇന്ത്യ ആവശ്യമുന്നയിച്ചു. കേസിൽ നാലു ദിവസംനീണ്ട വിചാരണ തുടങ്ങിയതിന് പിന്നാലെയാണിത്. ചാരവൃത്തി ആരോപിച്ച് കുൽഭൂഷൺ ജാദവിന് പാക് സൈനിക കോടതി വധശിക്ഷ വിധിച്ചിരുന്നു. നടപടിക്രമങ്ങൾ പാലിക്കാതെയാണ് വിചാരണ നടത്തിയതെന്ന് ഇന്ത്യ ചൂണ്ടിക്കാട്ടി. ഇന്ത്യക്കെതിരായ പ്രചാരണം നടത്താനാണ് വിഷയം പാകിസ്താൻ ഉപയോഗിക്കുന്നത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെക്കാണാൻ ജാദവിന് പാകിസ്താൻ ഉടൻ അനുമതി നൽകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. Content Highlights:Kulbhushan Jadhav case, International Court of Justice


from mathrubhumi.latestnews.rssfeed http://bit.ly/2SHu9s7
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages