വൈകിയെങ്കിലും നാക്ക് പൊന്തിയല്ലോ എന്ന് കമന്റ്; ഇറങ്ങിപ്പോടോ എന്ന് ദീപയുടെ മറുപടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

വൈകിയെങ്കിലും നാക്ക് പൊന്തിയല്ലോ എന്ന് കമന്റ്; ഇറങ്ങിപ്പോടോ എന്ന് ദീപയുടെ മറുപടി

കാസര്‍ഗോഡ് ഇരട്ടക്കൊലപാതകത്തില്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമാകുന്നു. പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയ കൊലപാതകത്തെ വിമര്‍ശിച്ച് ഇടത് അനുഭാവികള്‍ പോലും സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വന്നിരിക്കുകയാണ്. കേരള വര്‍മ്മ കോളജ് അധ്യാപിക ദീപ നിശാന്തും ഇരട്ടക്കൊലപാതകത്തെ വിമര്‍ശിച്ച് രംഗത്ത് വന്നു.

രാഷ്ട്രീയ വിയോജിപ്പുകള്‍ക്കും അഭിപ്രായഭേദങ്ങള്‍ക്കും ഇടം നല്‍കുന്നതാണ് ജനാധിപത്യ മര്യാദ. രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസത്തിന്റെ പേരില്‍ വെട്ടിക്കൊലപ്പെടുത്തുന്നത് ഒരു രാഷ്ട്രീയകക്ഷിക്കും അഭിലഷണീയമല്ല. അപ്രകാരം ചെയ്യുമ്പോള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന സംഘടയുടെ ബൗദ്ധികമായ ആത്മഹത്യ തന്നെയാണ് നടക്കുന്നത്. അപ്പുറത്തും ഇപ്പുറത്തുമള്ള കൊലപാതകങ്ങളുടെ കണക്ക് വച്ച് ന്യായീകരിക്കാന്‍ ഈ വഴി വരരുത്. എന്‍ കൂട്ടരും പാണ്ഡവരും എന്തു ചെയ്തു സഞ്ജയാ എന്ന ആകാംഷ തല്‍ക്കാലമില്ല. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ എന്ന് ദീപ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇതിന് പിന്നാല ഇടത് അനുഭാവിയായ ദീപ ഈ വിഷയത്തില്‍ ഇപ്പോഴെങ്കിലും പ്രതികരിച്ചതിന് നന്ദി എന്ന തരത്തില്‍ ചില കമന്റുകള്‍ വന്നു. ഇതിന് ദീപ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. വൈകിയാണെങ്കിലും നാക്ക് പൊന്തിയതിന് നമസ്‌കാരം എന്ന് കമന്റിട്ടയാള്‍ക്ക് ഇറങ്ങിപ്പോടോ എന്നായിരുന്നു ദീപയുടെ മറുപടി.



from mangalam.com http://bit.ly/2DV0jWK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages