ന്യൂഡൽഹി: ഉത്തർപ്രദേശിലെ ലഖ്നൗവിൽ റോഡ് ഷോയിലൂടെ തിരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കം കുറിച്ച എ ഐ സി സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് ആശംസകളുമായി ഭർത്താവ് റോബർട്ട് വദ്ര. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് വദ്രയുടെ ആശംസ. പി എന്നാണ് കുറിപ്പിൽ പ്രിയങ്കയെ വദ്ര അഭിസംബോധന ചെയ്തിരിക്കുന്നത്. ഉത്തർപ്രദേശിലെ പ്രവർത്തനങ്ങൾക്കും ഇന്ത്യയിലെ ജനങ്ങളെ സേവിക്കുന്നതിനും പ്രിയങ്കയ്ക്ക് ശുഭാശംസകൾ നേർന്നുകൊണ്ടാണ് വദ്ര കുറിപ്പ് ആരംഭിച്ചിരിക്കുന്നത്. തന്റെ ഉറ്റസുഹൃത്താണ് പ്രിയങ്കയെന്നും അവർ ഉത്തമഭാര്യയും തങ്ങളുടെ കുട്ടികൾക്ക് ഏറ്റവും നല്ല അമ്മയുമാണെന്നും വദ്ര പറയുന്നു. പ്രതികാരവും ദുഷിപ്പും കലർന്ന രാഷ്ട്രീയസാഹചര്യമാണ് നിലവിലുള്ളത്. എന്നാൽ എനിക്കറിയാം, ജനങ്ങളെ സേവിക്കുക എന്നത് അവളുടെ കർത്തവ്യമാണെന്ന്- വദ്ര കുറിപ്പിൽ പറയുന്നു. ഇന്ത്യയുടെ ജനങ്ങൾക്ക് പ്രിയങ്കയെ കൈമാറിയിരിക്കുകയാണെന്നും അവൾക്കൊന്നും വരാതെ നിങ്ങൾ നോക്കണമെന്നും വദ്ര കുറിപ്പിൽ അഭ്യർഥിക്കുന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസങ്ങളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) റോബർട്ട് വദ്രയെ ചോദ്യം ചെയ്തിരുന്നു. വാഹനത്തിൽ പ്രിയങ്കാ വദ്രയ്ക്കൊപ്പമായിരുന്നു ചോദ്യം ചെയ്യലിനായി ആദ്യദിവസം വദ്ര എത്തിയത്. മൂന്നുദിവസം തുടർച്ചയായാണ് വദ്രയെ ഇ ഡി ചോദ്യം ചെയ്തത്. ശേഷം തിങ്കളാഴ്ച, ന്യൂഡൽഹിയിലെ വസതിക്കു മുന്നിൽ വദ്രയുടെ പ്രതികരണം ആരാഞ്ഞ് മാധ്യമപ്രവർത്തകരെത്തിയിരുന്നു. എന്നാൽ അവരോട് പ്രതികരിക്കാൻ നിൽക്കാതെ ബൈക്ക് ഓടിച്ച്വദ്ര പോകുന്നതിന്റെ വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. സുസുക്കി ഇൻട്രൂഡർ എം ഐ 800 ആർഓടിച്ചാണ് വദ്ര എത്തിയത്. #WATCH: Robert Vadra outside his residence in Delhi. He has been questioned for around 24 hours since February 6 by Enforcement Directorate (ED) in connection with a money laundering case. pic.twitter.com/bwOk0nLeFw — ANI (@ANI) February 11, 2019 content highlights: robert vadra facebook post priyanka gandhi
from mathrubhumi.latestnews.rssfeed http://bit.ly/2IfZdKy
via
IFTTT
No comments:
Post a Comment