ബെംഗളൂരു: കർണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി പുറത്തുവിട്ട ശബ്ദരേഖയെ കുറിച്ച് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തണമെന്ന് സ്പീക്കർ കെ.ആർ രമേശ് കുമാർ. മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ബി.എസ് യെദ്യൂരപ്പ ഭരണപക്ഷ എം.എൽ.എ മാർക്ക് സർക്കാരിനെ വീഴ്ത്താൻ കോടികൾ വാഗ്ദാനം ചെയ്യുന്നു എന്ന ആരോപിച്ചാണ് കുമാരസ്വാമി ഈ ശബ്ദരേഖ പുറത്തുവിട്ടിരുന്നത്. സ്പീക്കർക്ക് 50 കോടി വാഗ്ദാനം നൽകിയതായും ആരോപണം ഉയർന്നിരുന്നു. ഇതിനെ തുടർന്ന് സ്പീക്കർ രാജിവെച്ചേക്കും എന്ന സൂചനകൾക്കിടയിലാണ് സ്പീക്കർ കെ.ആർ രമേഷ്കുമാർ വാർത്താ സമ്മേളനത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്. അന്വേഷണം ആവശ്യപ്പെട്ട സ്പീക്കർ വാർത്താ സമ്മേളനത്തിലുടനീളം ഏറെ വൈകാരികമായാണ് സംസാരിച്ചത്. പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തി 15 ദിവസത്തിനുള്ളിൽ തനിക്കെതിരായ പുകമറ നീക്കണമെന്ന് മുഖ്യമന്ത്രിയോട് സ്പീക്കർ അഭ്യർത്ഥിച്ചു. സ്പീക്കർക്ക് എതിരായ ആരോപണത്തെ തുടർന്ന് താനും വേദനയിലാണെന്നും പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന നിർദേശം സ്വീകരിക്കുന്നതായും മുഖ്യമന്ത്രി കുമാരസ്വാമി വ്യക്തമാക്കി. എന്നാൽ പ്രത്യേക സംഘത്തിന്റെ അന്വേഷണം ആവശ്യമില്ലെന്നാണ് ബി.ജെ.പി നിലപാട്. അന്വേഷണം സ്പീക്കർക്കെതിരായ ആരോപണത്തിൽ പരിമിതപ്പെടുത്തണം. അല്ലാത്ത പക്ഷം സർക്കാരിൽ വിശ്വാസമില്ലെന്നും അന്വേഷണം ദുരുപയോഗം ചെയ്യപ്പെടുമെന്നും ബി.ജെ.പി വ്യക്തമാക്കി. വെള്ളിയാഴ്ചയാണ് മുഖ്യമന്ത്രി കുമാരസ്വാമി ശബ്ദരേഖകൾ പുറത്തുവിട്ടത്. സംസ്ഥാന സർക്കാരിനെ താഴെ വീഴ്ത്താനായി ബി.ജെ.പി നടത്തുന്ന ഓപ്പറേഷൻ താമരയുടെ ഭാഗമായി യെദ്യൂരപ്പ എം.എൽ.മാർക്ക് പണം വദ്ഗാനം ചെയ്യുന്നതിന്റെ ശബ്ദരേഖയാണ് ഇത് എന്നും കുമാരസ്വാമി അവകാശപ്പെട്ടിരുന്നു. ജെ.ഡി.എസ് എം.എൽ.എ നാഗനഗൗഡയുടെ മകനോട് സംസാരിക്കുന്ന യെദ്യൂരപ്പ സർക്കാരിനെ താഴെ വീഴ്ത്തിയാൽ അച്ഛന് 25 കോടിയും മന്ത്രിസ്ഥാനവും നൽകുമെന്ന് പറയുന്നതായി ശബ്ദരേഖയിൽ ഉള്ളതായി കുമാരസ്വാമി അവകാശപ്പെട്ടിരുന്നു. സ്പീക്കറെയും പണം നൽകി വശത്താക്കിയിട്ടുണ്ടെന്നും സുപ്രീം കോടതിയിലെ കാര്യങ്ങൾ ബി.ജെ.പി നോക്കിക്കോളുമെന്നും ശബ്ദരേഖയിൽ പറയുന്നുണ്ട്. എന്നാൽ നേരത്തെ ആരോപണങ്ങൾ നിഷേധിച്ച് ഇത് തെളിഞ്ഞാൽ രാഷ്ട്രീയം അവസാനിപ്പിക്കുമെന്നും പറഞ്ഞിരുന്ന യെദ്യൂരപ്പ പിന്നീട് മലക്കംമറിഞ്ഞു. എം.എൽ.എയുടെ മകൻ ശരൺ ഗൗഡയെ തന്റെ അടുത്തേക്ക് പറഞ്ഞയച്ചത് കുമാരസ്വാമിയാണെന്നും തങ്ങൾ സംസാരിച്ചതിൽ ഒരു ഭാഗം മാത്രമാണ് പുറത്തുവിട്ടിരിക്കുന്നതെന്നുമാണ് യെദ്യൂരപ്പയുടെ ഇപ്പോഴത്തെ നിലപാട്. content highlights:Karnataka Speaker Wants Audio Aired By HD Kumaraswamy, Probed
from mathrubhumi.latestnews.rssfeed http://bit.ly/2WVzfPV
via
IFTTT
No comments:
Post a Comment