ഇസ്ലാമാബാദ്: പുൽവാമ ഭീകരാക്രമണത്തിൽ പാകിസ്താനെതിരായ തെളിവ് ഇന്ത്യ നൽകിയാൽ നടപടിയെടുക്കാമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പാകിസ്താന് കനത്ത തിരിച്ചടി നൽകുമെന്ന് ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് സംഭവത്തിൽ ആദ്യ പ്രതികരണവുമായി പാക് പ്രധാനമന്ത്രി രംഗത്തെത്തിയത്. ഇന്ത്യ തെളിവുകളില്ലാതെയാണ് പാകിസ്താനെ കുറ്റപ്പെടുത്തുന്നതെന്നും ഇമ്രാൻ ഖാൻ പാകിസ്താൻ ടെലിവിഷനിലൂടെ ആരോപിച്ചു. രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ജെയ്ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. പുൽവാമ ഭീകരാക്രമണം നടത്താൻ മസൂദ് അസർ നിർദ്ദേശം നൽകിയത് പാകിസ്താനിലെ സൈനിക ആശുപത്രിയിൽനിന്നാണെന്നത് അടക്കമുള്ള വിവരങ്ങൾ പുറത്തുവന്നിരുന്നു. ഇവയ്ക്കെല്ലാം പിന്നാലെയാണ് ഇമ്രാൻ ഖാൻ പ്രതികരണവുമായി രംഗത്തെത്തിയിട്ടുള്ളത്. ഇത് പുതിയ പാകിസ്താനാണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമില്ലെന്നും ഇമ്രാൻ ഖാൻ അവകാശപ്പെട്ടു. പുൽവാമയിൽ സി.ആർ.പി.എഫ്. ജവാന്മാർക്ക് നേരെയുണ്ടായ ആക്രമണത്തിന് ശേഷം പാകിസ്താനെതിരെ ലോകരാജ്യങ്ങൾ വിമർശവുമായി രംഗത്തെത്തിയിരുന്നു. പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ തിരിച്ചടിക്കുമെന്ന് ഇന്ത്യയും വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ തിരിച്ചടി ഭയന്ന് പാകിസ്താൻ പ്രധാനമന്ത്രി തന്നെ സംഭവത്തിൽ വിശദീകരണവുമായി രംഗത്തെത്തിയിട്ടുള്ളത്. Content Highlights:pakistan prime minister imran khan gives explanation about pulwama terror attack
from mathrubhumi.latestnews.rssfeed http://bit.ly/2Im2OXN
via
IFTTT
No comments:
Post a Comment