ന്യൂഡൽഹി: യുഎസ്, മറ്റ് വികസിത രാജ്യങ്ങൾ എന്നിവിടങ്ങളിലേതുപോലെ ഇന്ത്യ ഒട്ടാകെ ഉപയോഗിക്കാവുന്ന എമർജൻസി ഹെൽപ് ലൈൻ നമ്പർ പുറത്തിറക്കി. 112 ആണ് നമ്പർ. കേന്ദ്ര മന്ത്രി രാജ്നാഥ് സിങാണ് നമ്പർ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. പോലീസ്(100), ഫയർ (101), ഹെൽത്ത്(108), വനിത(1090) എന്നീ നമ്പറുകൾക്ക് പുറമെയാണ് പുതിയ ഹെൽപ്പ് ലൈൻ പുറത്തുവിട്ടത്. നിങ്ങൾ ചെയ്യേണ്ടത്: എമർജൻസി സാഹചര്യമുണ്ടായാൽ 112 ഡയൽ ചെയ്യുകയോ പവർ ബട്ടൺ മൂന്നുതവണ അമർത്തുകയോ ചെയ്യുക. 112 ഇന്ത്യ മൊബൈൽ ആ്പ്പ് പ്ലേ സ്റ്റോറിലും ആപ്പിൾ സ്റ്റോറിലുമുണ്ട്. നിങ്ങളുടെ കയ്യിൽ സ്മാർട്ട്ഫോണില്ലെങ്കിൽ ഫീച്ചർ ഫോണിൽ 5 അല്ലെങ്കൽ 9 കീ ദീർഘനേരം അമർത്തിപ്പിടിക്കുക. 10 മുതൽ 12 മിനുട്ടുവരെയാണ് പ്രതികരിക്കാനുള്ള സമയം സർക്കാർ നിശ്ചയിച്ചിട്ടുള്ളത്. ആറുമാസത്തനുള്ളിൽ ഈ സമയം എട്ടുമിനുട്ടാക്കും. കേരളം ഉൾപ്പടെയുള്ള 16 സംസ്ഥാനങ്ങളിൽ ഈ സേവനം തൽക്കാലം ലഭ്യമാകില്ല. ഉടനെതന്നെ എല്ലാ സംസ്ഥാനങ്ങളിലേയ്ക്കും ഇത് വ്യാപിപ്പിക്കും. Happy to launch Dial 112 as single emergency response number to help out citizens in distress. I'm sure it'll help further strengthen law & order in the state and particularly help the vulnerable sections of the society, including women. pic.twitter.com/3HfqihJQCc — Capt.Amarinder Singh (@capt_amarinder) February 19, 2019 single emergency helpline number launched in India
from mathrubhumi.latestnews.rssfeed http://bit.ly/2tumT3Q
via
IFTTT
No comments:
Post a Comment