മസ്ക്കറ്റ്: ക്രിക്കറ്റിലെ തങ്ങളുടെ വളർച്ച ഒരിക്കൽ കൂടി തെളിയിച്ച് സ്കോട്ട്ലൻഡ്. ഒമാനെതിരായ മൂന്നു മത്സര പരമ്പരയിലെ ആദ്യ മത്സരത്തിൽ 10 വിക്കറ്റിനായിരുന്നു സ്കോട്ട്ലൻഡിന്റെ വിജയം. ആദ്യം ബാറ്റു ചെയ്ത ഒമാനെ വെറും 24 റൺസിന് പവലിയനിലെത്തിച്ച സ്കോട്ട്ലൻഡ് മറുപടി ബാറ്റിങ്ങിൽ വെറും 3.2 ഓവറിൽ വിജയത്തിലെത്തി. 17.1 ഓവർ പിടിച്ചുനിന്നാണ് ഒമാൻ 24 റൺസെടുത്തത്. നാലു വിക്കറ്റുകൾ വീതം നേടിയ അഡ്രിയാൻ നെയ്ലും റൈദ്രി സ്മിത്തും ചേർന്നാണ് ഒമാനെ ചരുട്ടിക്കൂട്ടിയത്. 15 റൺസെടുത്ത കൻവാർ അലിയാണ് ഒമാന്റെ ടോപ് സ്കോറർ. രണ്ടു റൺസ് വീതമെടുത്ത മുഹമ്മദ് നദീമും അജയ് ലാൽചേതയുമാണ് പിന്നീടുള്ള ബാറ്റ്സ്മാൻമാർ. ആറു താരങ്ങൾ പൂജ്യത്തിന് പുറത്തായി. കഴിഞ്ഞ വർഷം ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെതിരേ 371 റൺസ് സ്കോർ ചെയ്ത ടീമാണ് സ്കോട്ട്ലൻഡ്. അന്ന് വെറും ആറു റൺസിനാണ് ടീം തോറ്റത്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും കുറഞ്ഞ നാലാമത്തെ സ്കോറാണ് ഒമാന്റെ 24 റൺസ്. Content Highlights:oman bowled out for 24 runs scotland chased 3 2 overs
from mathrubhumi.latestnews.rssfeed http://bit.ly/2V3YIF9
via
IFTTT
No comments:
Post a Comment