ആലപ്പുഴ: മുൻ ഗതാഗതമന്ത്രി തോമസ് ചാണ്ടി എം.എൽ.എയുടെ ലേക്ക് പാലസ് റിസോർട്ടിലെ അനധികൃത നിർമാണത്തിന് ആലപ്പുഴ നഗരസഭ 2.73 കോടിരൂപയുടെ പിഴ ചുമത്തി. നഗരസഭാ സെക്രട്ടറിയുടെ ശുപാർശ കൗൺസിൽ അംഗീകരിച്ചു. റിസോർട്ടിലെ 32 കെട്ടിടങ്ങൾ അനധികൃതമാണെന്നും പിഴ അടയ്ക്കുന്നതിനൊപ്പം ബന്ധപ്പെട്ട രേഖകൾ കൈമാറണമെന്നും ലേക്ക് പാലസ് റിസോർട്ട് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. പിഴ അടച്ചില്ലെങ്കിൽ റിസോർട്ട് പൊളിച്ചുകളയുമെന്ന് ആലപ്പുഴ നഗരസഭ മുന്നറിയിപ്പും നൽകി. റിസോർട്ടിലെ പല കെട്ടിടങ്ങളും അനധികൃതമായി നിർമിച്ചതാണെന്ന് നഗരസഭ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നെൽവയൽ, നീർത്തട സംരക്ഷണ നിയമം നിലവിൽ വന്നതിനു ശേഷമാണ് ഇവയിൽ പലതും നിർമിച്ചത്. ഇവയ്ക്ക് കെട്ടിട നമ്പറുകൾ ഉണ്ടായിരുന്നില്ല. കെട്ടിടനികുതിയും അടച്ചിരുന്നില്ല. ഇക്കാര്യങ്ങളെല്ലാം നഗരസഭാ അധികൃതർ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. തുടർന്ന് അനധികൃത നിർമാണങ്ങൾ 15 ദിവസത്തിനകം പൊളിച്ചു കളയുമെന്ന് നഗരസഭ ലേക്ക് പാലസിന് നോട്ടീസ് നൽകി. ഇതോടെ നിർമാണം ക്രമവൽക്കരിക്കണമെന്ന ആവശ്യവുമായി ലേക്ക് പാലസ് നഗരസഭയെ സമീപിക്കുകയായിരുന്നു. ഇതോടെയാണ് ഇത്രയും കാലത്തെ നികുതിയുടെ ഇരട്ടി 2.73 കോടിരൂപ അടക്കാൻ ലേക്ക് പാലസിന് നഗരസഭ നിർദേശം നൽകിയത്. content highlights:Alappuzha municipality imposes fine on lake palace resort of thomas chandi mla, lake palace, thomas chandy mla
from mathrubhumi.latestnews.rssfeed http://bit.ly/2Xc2qOM
via
IFTTT
No comments:
Post a Comment