രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍ - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്നു; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍

കാഞ്ഞങ്ങാട്:കാസർകോട് പുല്ലൂർ-പെരിയ ഗ്രാമപഞ്ചായത്തിലെ കല്ല്യോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നു. കല്ല്യോട്ട് കൂരാങ്കര സ്വദേശികളായ ജോഷി എന്ന ശരത്(27), കിച്ചു എന്ന കൃപേഷ്(21)എന്നീവരാണ് കൊല്ലപ്പെട്ടത്.കൊലകൾക്ക് പിന്നിൽസി.പി.എം ആണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു.കൊലപാതകങ്ങളിൽ പ്രതിഷേധിച്ച്യൂത്ത് കോൺഗ്രസ്സംസ്ഥാനത്ത്ഇന്ന് ഹർത്താലിന് ആഹ്വാനം ചെയ്തു. ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ. ഞായറാഴ്ച രാത്രി 8.30 ഓടെ കല്ല്യോട്ടിനടുത്ത് തന്നിത്തോട്-കൂരാങ്കര റോഡിലാണ് സംഭവം. ശരതും കൃപേഷും ബൈക്കിൽ കൂരാങ്കരയിലെ ശരത്തിന്റെ വീട്ടിലേക്ക് പോകുകയായിരുന്നു. വീട്ടിനടുത്തെത്താറായപ്പോൾ ജീപ്പിലെത്തിയ സംഘം ബൈക്ക് തടഞ്ഞു നിർത്തി ഇരുവരെയും വെട്ടുകയായിരുന്നു. കൃപേഷിന് തലയ്ക്കാണ് വെട്ടേറ്റത്. ഇരുവരെയും വെട്ടി വീഴ്ത്തിയ ശേഷം അക്രമികൾ സ്ഥലം വിട്ടു. കുറച്ചു സമയം കഴിഞ്ഞ് ഈ റോഡിലൂടെ പോയവർ ബൈക്ക് മറിഞ്ഞു കിടക്കുന്നതും റോഡരികിൽ ശരത് രക്തം വാർന്ന് കിടക്കുന്നതും കണ്ടു. ഓടിയെത്തിയ നാട്ടുകാർ അബോധാവസ്ഥയിലായിരുന്ന ശരതിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. ബൈക്കിൽ കൃപേഷും കൂടി ഉണ്ടായിരുന്നെന്ന് മനസ്സിലായതോടെ എല്ലാവരും തിരച്ചൽ നടത്തിയപ്പോഴാണ് 150 മീറ്റർ അകലെയായി കുറ്റിക്കാട്ടിൽ കൃപേഷ് രക്തം വാർന്ന് നിലയിൽ കിടക്കുന്നത് കണ്ടത്. സ്ഥലത്തെത്തിയ ബേക്കൽ പോലീസ് കൃപേഷിനെ ആസ്പത്രിയിലേക്ക് കൊണ്ടുപ്പോയി. കൃപേഷ് കാസർകോട് ജനറൽ ആസ്പത്രിയിലെത്തുന്നതിന് മുമ്പ് മരിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ശരത് മംഗ്ലൂരു യൂണിറ്റി ആസ്പത്രിയിലേക്കുള്ള യാത്രക്കിടയിലും മരിച്ചു. കൂരാങ്കരയിലെ സത്യാനാരായണന്റെ മകനാണ് ശരത്. സജീവ യൂത്തുകോൺഗ്രസ് പ്രവർത്തകനായിരുന്നു. ജവഹർ ബാലജനവേദി പുല്ലൂർ പെരിയ മണ്ഡലം പ്രസിഡന്റാണ്. പെയിന്റിങ് തൊഴിലാളി കൃഷ്ണന്റെയും ബാലാമണിയുടേയും മകനാണ് കൃപേഷ്. സി.പി.എം. പെരിയ ലോക്കൽ കമ്മിറ്റിയംഗം പീതാംബരനെ മർദിച്ച സംഭവത്തിൽ 11 കോൺഗ്രസ്-യൂത്തുകോൺഗ്രസ് പ്രവർത്തകർ അറിസ്റ്റിലായിരുന്നു. റിമാൻഡ് തടവിന് ശേഷം ഇവർ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. 11 അംഗസംഘത്തിൽ ശരത്തും ഉണ്ടായിരുന്നു. content highlights:two youth congress activists killed in kasargod


from mathrubhumi.latestnews.rssfeed http://bit.ly/2GIZH9X
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages