ഹര്‍ത്താലില്‍ അക്രമം, വാഹനങ്ങള്‍ തടഞ്ഞു, കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

ഹര്‍ത്താലില്‍ അക്രമം, വാഹനങ്ങള്‍ തടഞ്ഞു, കെഎസ്ആര്‍ടിസിക്ക് നേരെ കല്ലേറ്

തിരുവനന്തപുരം/കൊച്ചി/കോഴിക്കോട്: കാസർകോട്യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊന്നതിൽ പ്രതിഷേധിച്ച് ആഹ്വാനം ചെയ്ത ഹർത്താൽ ആരംഭിച്ചു. കാസർകോട്ജില്ലയിൽ കോൺഗ്രസും യുഡിഎഫും ഹർത്താലിന് ആഹ്വാനം ചെയ്തപ്പോൾ യൂത്ത് കോൺഗ്രസ് സംസ്ഥാന വ്യാപകമായി ഹർത്താലിന് ആഹ്വാനം ചെയ്യുകയായിരുന്നു. കൃപേഷ്, ജോഷി എന്നിവരാണ് കാസർകോട് പെരിയയിൽ കൊല്ലപ്പെട്ടത്. യൂത്ത് കോൺഗ്രസ് ഹർത്താലിൽ ചിലയിടങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോഴിക്കോട് കുന്നമംഗലത്ത് ഹർത്താൽ അനുകൂലികൾ കെ.എസ്.ആർ.ടി.സി ബസിന് നേരെ കല്ലെറിഞ്ഞു. തിരുവനന്തപുരം ആറ്റിങ്ങലിൽ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ കാൾടെക്സിൽ യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നു.ഫോട്ടോ: റിധിൻ ദാമു സ്വകാര്യ വാഹനങ്ങളും കെ.എസ്.ആർ.ടിസിയും കോഴിക്കോട് സർവീസ് നടത്തുന്നുണ്ട്. പേരാമ്പ്ര, പയ്യോളി, കുന്നമംഗലം എന്നിവിടങ്ങളിൽ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾ തടയുന്നുണ്ട്. കരിങ്ങാട് ഭാഗത്ത് സ്വകാര്യബസ് തടഞ്ഞ് യാത്രക്കാരെയും ഡ്രൈവറിനെയും ഇറക്കിവിട്ടു. സംഭവത്തിൽ പോലീസ് കേസെടുത്തു.അതേസമയം കടകൾ തുറന്ന് പ്രവർത്തിക്കുമെന്ന് വ്യാപാരികൾ അറിയിച്ചിട്ടുണ്ട്. അതേസമയം കോഴിക്കോട് പന്തീർപ്പാടത്ത് രണ്ട്കെ.എസ്.ആർ.ടി.സി ബസുകൾക്ക്നേരെ കല്ലേറുണ്ടായതായി റിപ്പോർട്ടുകളുണ്ട്. വയനാട്ടിലേക്ക് പോകുകയായിരുന്നു ഈ ബസുകൾ. ഹർത്താലിനോടനുബന്ധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കൊല്ലത്ത് വാഹനങ്ങൾ തടയുന്നു. ഫോട്ടോ: അജിത്ത് പനച്ചിക്കൽ തിരുവനന്തപുരം നഗരത്തെ ഹർത്താലിൽ നിന്ന് ഭാഗികമായി ഒഴിവാക്കിയിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല കണക്കിലെടുത്താണ് തീരുമാനം. എന്നാൽ കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള പൊതുവാഹനങ്ങൾ 10 മണിക്ക് ശേഷം തടയുമെന്നാണ് യൂത്ത് കോൺഗ്രസ് അറിയിച്ചിരിക്കുന്നത്. ഹർത്താലിനെക്കുറിച്ച്അറിയാൻ ജനങ്ങൾ വൈകിയതിനാൽ അന്തർ സംസ്ഥാന ചരക്ക് വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ നിരത്തിലിറങ്ങിയിട്ടുണ്ട്. എന്നാൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സിയും സർവീസ് തുടങ്ങിയിട്ടില്ല. കൊച്ചിയിൽ സ്വകാര്യ ബസുകളും കെ.എസ്.ആർ.ടി.സി ബസുകളും സർവീസ് നടത്തുന്നുണ്ട്. എന്നാൽ വരുംമണിക്കൂറുകളിൽ അക്രമങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക ജനങ്ങൾക്കുണ്ട്. തിരുവനന്തപുരം കിളിമാനൂരിൽ ഹർത്താൽ അനുകൂലികൾ കടകൾ നിർബന്ധിച്ച് അടപ്പിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. ആറ്റിങ്ങലിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞു. ബസ് തടഞ്ഞവരെ പോലീസ് അറസ്റ്റ് ചെയ്തു. ഹർത്താൽ ആഹ്വാനം വൈകിയാണ് എത്തിയതെന്നതിനാൽ പലരും ഇക്കാര്യം അറിഞ്ഞിട്ടില്ല. തിരുവനന്തപുരത്ത് കെ.എസ്.ആർ.ടി.സി ബസുകളും സ്വകാര്യ ബസുകളും സർവീസ് നടത്തുന്നുണ്ട്. എല്ലാ സ്ഥലങ്ങളിലും പോലീസിന്റെ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. അതേസമയം ഹർത്താൽ ആഹ്വാനം നടത്തിയ യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസിനെതിരെ കോടതി അലക്ഷ്യ ഹർജി നൽകും. മിന്നൽ ഹർത്താലുകൾ പ്രഖ്യാപിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിനെതിരെയാണ് ഹർജി. ഹർത്താൽ പ്രഖ്യാപിക്കുന്നതിന് മുൻകൂർ നോട്ടീസ് നൽകിയില്ല, ഫെയ്സ്ബുക്കിൽ കൂടി ഹർത്താൽ ആഹ്വാനം നടത്തി തുടങ്ങിയവ ചൂണ്ടിക്കാണിച്ചാണ് ഹർജി. ContentHighlights:Hartal Started, KSRTC Bus Attacked in Kozhiokode and Trivandrum


from mathrubhumi.latestnews.rssfeed http://bit.ly/2GuTsXN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages