യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: വിറങ്ങലിച്ച് നാട് - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

യൂത്ത്‌ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം: വിറങ്ങലിച്ച് നാട്

പെരിയ: നിനച്ചിരിക്കാത്ത നേരത്ത് നടന്ന അക്രമവും യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകവും കല്യോട്ട് ഗ്രാമത്തെ അക്ഷരാർത്ഥത്തിൽ നടുക്കി. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് തന്നിത്തോട് കൂരാങ്കര റോഡിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അക്രമിക്കപ്പെട്ടതായി വിവരം ലഭിക്കുന്നത്. കല്യോട്ട് ക്ഷേത്രത്തിലെ പെരുങ്കളിയാട്ടത്തിന്റെ സംഗമത്തിന് ശേഷം ക്ഷേത്രത്തിലും ടൗണിലും വിശ്രമിച്ചവരെല്ലാം തന്നെ അക്രമം നടന്ന സ്ഥലത്തേക്ക് ഓടി. കിട്ടിയ വാഹനങ്ങളിൽ കൂരാങ്കര റോഡിലെത്തിയവർ ഞെട്ടിക്കുന്ന കാഴ്ചയാണ് കണ്ടത്. വൈകിട്ട് വരെ ക്ഷേത്രത്തിൽ വളണ്ടിയർമാരായിരുന്ന യുവാക്കളെയാണ് വെട്ട് കൊണ്ട് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്. ഇവരിൽ കൃപേഷ് സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഓടിയെത്തിയവർ തന്നെയാണ് പോലീസിന്റെസഹായത്തോടെ പരിക്കേറ്റ ശരത്ലാലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ് നടത്തുന്ന പ്രവർത്തനങ്ങളെ അക്രമണത്തിലൂടെ ഭയപ്പെടുത്തി ഇല്ലാതാക്കാനാണ് സി.പിഎമ്മിന്റെ ശ്രമമെന്ന് യു.ഡി.എഫ് ചെയർമാൻ എം.സി ഖമദിദ്ദീൻ പറഞ്ഞു. ഇതിനെ യു.ഡി.എഫ് പ്രവർത്തകർ സംയമനത്തോടു കൂടി നേരിടുമെന്ന് അദ്ദേഹം പറഞ്ഞു. ഞായറാഴ്ച ജില്ലയിൽ നടന്ന അക്രമവുമായി സി.പി.എമ്മിന് യാതൊരു ബന്ധവുമില്ലെന്ന് സി.പിഎം കാസർകോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണൻ മാസ്റ്റർ പറഞ്ഞു. content highlights:2 youth congress workers killed, kasargod, periya


from mathrubhumi.latestnews.rssfeed http://bit.ly/2GOUBZS
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages