തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ പ്രതിഷേധിച്ച് പ്രഖ്യാപിച്ചിട്ടുള്ള ഹർത്താലിൽ അതിക്രമങ്ങൾ തടയാൻ ജില്ലാപോലീസ് മേധാവികൾക്ക് ഡിജിപി നിർദേശം നൽകി. ഹർത്താലിന്റെ പശ്ചാത്തലത്തിൽ സാമാന്യ ജനജീവിതം ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. ഏതെങ്കിലും വിധത്തിലുളള അക്രമത്തിൽ ഏർപ്പെടുകയോ സഞ്ചാര സ്വാതന്ത്ര്യം തടയുകയോ ചെയ്യുന്ന ഹർത്താൽ അനുകൂലികൾക്കെതിരെ കർശന നടപടി സ്വീകരിക്കും. പൊതുമുതൽ നശിപ്പിക്കുന്നവരിൽ നിന്ന് നഷ്ടത്തിന് തുല്യമായ തുക ഈടാക്കാൻ നിയമ നടപടി കൈക്കൊള്ളും.ഇവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്നോ സ്വത്തു വകകളിൽ നിന്നോ നഷ്ടം ഈടാക്കാനാണ് നടപടി സ്വീകരിക്കുക. ഇന്നു തുറക്കുന്ന സർക്കാർ ഓഫീസുകൾക്കും സ്ഥാപനങ്ങൾക്കുംസംരക്ഷണം നൽകും. അക്രമത്തിന് മുതിരുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി സ്വീകരിക്കും. എല്ലാ വിധത്തിലുമുളള അനിഷ്ട സംഭവങ്ങൾ തടയുന്നതിന് ആവശ്യമായ സുരക്ഷ എർപ്പെടുത്തും. ഹർത്താലുകൾ നിർബന്ധിത ഹർത്താലായി മാറാതിരിക്കുന്നതിന് ആവശ്യമായ നടപടികൾ വേണമെന്ന പലപ്പോഴായുളള ഹൈക്കോടതി ഉത്തരവുകൾ നടപ്പാക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്ഥിതി ഗതികൾ നിരീക്ഷിച്ച് ആവശ്യമായ നടപടി എടുക്കണമെന്ന് റേഞ്ച് ഐ.ജി മാരോടും സോണൽ എ.ഡി.ജി.പിമാരോടും ആവശ്യപ്പെട്ടിട്ടുണ്ട്. Content Highlights:DGP Directions for control Hartal Violence
from mathrubhumi.latestnews.rssfeed http://bit.ly/2SEXUtu
via
IFTTT
No comments:
Post a Comment