ശ്രീനഗർ: പുൽവാമയിൽ സിആർപിഎഫ് ജവാന്മാർക്കെതിരായ ആക്രമണത്തിന് ഭീകരർ ഉപയോഗിച്ചത് അത്യാധുനിക സാങ്കേതിക വിദ്യ. അത്യാധുനിക സംവിധാനമുള്ള മൊബൈൽ ആപ്പ് ഉപയോഗിച്ചാണ് ഭീകരർ തങ്ങളുടെ നേതൃത്വങ്ങളുമായി ആശയവിനിമയം നടത്തിയതെന്നാണ് ഇന്റലിജൻസ് പറയുന്നത്. ഇതാണ് ഇവരുടെ സന്ദേശങ്ങൾ പിടിച്ചെടുക്കാൻ സാധിക്കാതെ പോയതെന്നാണ് ഇന്റലിജൻസ് വിശദീകരിക്കുന്നത്. വൈ.എസ്.എം.എസ്എന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഭീകരർ ഉപയോഗിച്ചത്. ഇന്റർനെറ്റിലെ അധോലോകമായ ഡാർക്ക് നെറ്റ് വഴിയാണ് ഇതിന്റെ വിൽപ്പന നടക്കുന്നത്. സിംകാർഡ് ഇല്ലാത്ത മൊബൈലുമായി ഘടിപ്പിക്കാവുന്ന ഹൈ ഫ്രീക്വൻസിറേഡിയോ സെറ്റ് ഉപയോഗിച്ചാണ് ഈ ആപ്ലിക്കേഷൻ വഴി ആശയവിനിമയം നടത്തുന്നത്. കഴിഞ്ഞ ഡിസംബർ വരെ ഈ രീതിയിലാണ് ഭീകരർ ആശയവിനിമയം നടത്തിയിരുന്നതെന്നാണ് ഇപ്പോൾ ഇന്റലിജൻസ് പറയുന്നത്. ഇതിന്റെ രഹസ്യ കോഡ് ഇപ്പോഴാണ് ഇന്റലിജൻസ് ഏജൻസികൾക്ക് കൈക്കലാക്കാൻ സാധിച്ചത്. ഇതിനെ തുടർന്നാണ് ഭീകരരുടെ ശബ്ദ സന്ദേശങ്ങൾ പുറത്തുവന്നത്. പുൽവാമയിൽ ആക്രമണം നടത്തിയതിന് ശേഷം നേതൃത്വവുമായി നടത്തിയ ആശയ വിനിമയത്തിന്റെ വിവരങ്ങൾ അടക്കം ഇപ്പോൾ ഇന്റലിജൻസിന്റെ പക്കലുണ്ട്. Content Highlights:Pulwama Terror Attack, JeM Terrorist use ultra modern Technology to communicate with leaders
from mathrubhumi.latestnews.rssfeed http://bit.ly/2NaAfLt
via
IFTTT
No comments:
Post a Comment