കശ്മീര്‍ പ്രശ്‌നത്തില്‍ വിവാദ പ്രസ്താവന; കമല്‍ഹാസനെതിരേ പ്രതിഷേധം ശക്തം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, February 18, 2019

കശ്മീര്‍ പ്രശ്‌നത്തില്‍ വിവാദ പ്രസ്താവന; കമല്‍ഹാസനെതിരേ പ്രതിഷേധം ശക്തം

ചെന്നൈ: പുൽവാമയിലെ ഭീകരാക്രമണിന് പിറകെ കശ്മീർ വിഷയത്തിൽ വിവാദ പരാമർശവുമായി നടൻ കമൽഹാസൻ. കശ്മീരിൽ ജനഹിത പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട കമൽഹാസൻ ഇക്കാര്യത്തിൽ സർക്കാർ എന്തിനെയാണ് ഭയക്കുന്നത് എന്നും ചോദിച്ചു. തന്റെ രാഷ്ട്രീയ പാർട്ടിയായ മക്കൾ നീതി മയ്യം (എം.എൻ.എം) സംഘടിപ്പിച്ച ഒരു പൊതു പരിപാടിയിലായിരുന്നു കമലിന്റെ വിവാദ പ്രസംഗം. വാർത്താ ഏജൻസിയായ എ.എൻ.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കശ്മീർ അവിഭാജ്യ ഘടകമാണെന്ന് ഇന്ത്യ നിലപാട് ആവർത്തിക്കുകയും അവിടെ ജനഹിത പരിശോധന നടത്തണമെന്ന പാകിസ്താന്റെ ആവശ്യം ആവർത്തിച്ച് തള്ളിക്കളയുകയും ചെയ്യുന്നതിനിടെയാണ് കമൽ രാജ്യത്തിന്റെ ഔദ്യോഗിക നിലപാടിന് കടകവിരുദ്ധമായ അഭിപ്രായ പ്രകടനം നടത്തിയിരിക്കുന്നത്. പുൽവാമയിൽ നാൽപത്തിനാല് സൈനികർ കൊല്ലപ്പെടുകയും പാകിസ്താനാണ് ഹീനമായ ഈ ആക്രമണത്തിന് പിറകിലെന്ന് ഇന്ത്യ ആവർത്തിക്കുകയും ചെയ്യുന്നതിനിടെ നടത്തിയ പ്രസ്താവനയ്ക്കെതിരേ വൻ പ്രതിഷേധമാണ് ഉയരുന്നത്. എന്തുകൊണ്ടാണ് ഇന്ത്യ കശ്മീരിൽ ജനഹിത പരിശോധന നടത്താത്തത്. എന്തിനെയാണ് അവർ ഭയക്കുന്നത്. നമ്മൾ അവരേക്കാൾ മെച്ചമാണെന്ന് തെളിയിക്കണമെങ്കിൽ ഇന്ത്യ ഇതുപോലെ ചെയ്യരുത്. എന്തുകൊണ്ടാണ് സൈനികർ മരിക്കുന്നത്. എന്തുകൊണ്ടാണ് നമ്മുടെ കാവൽക്കാരൻ മരിക്കുന്നത്. ഇരു രാജ്യങ്ങളിലെയും രാഷ്ട്രീയക്കാർ നന്നായി പെരുമാറിയാൽ ഒരു സൈനികനും മരിക്കേണ്ട ആവശ്യമില്ല. അതിർത്തിയിലെ നിയന്ത്രണരേഖ നിയന്ത്രണവിധേയമായിരിക്കും-കമൽ പറഞ്ഞു. താൻ മയ്യം എന്ന പ്രസിദ്ധീകരണം നടത്തുന്ന കാലത്ത് അതിൽ കശ്മീർ വിഷയത്തെക്കുറിച്ച് എഴുതിയിരുന്നെന്നും ഇപ്പോഴത്തെ സാഹചര്യം അന്നേ പ്രവചിച്ചിരുന്നുവെന്നും കമൽ പറഞ്ഞു. Content Highlights:KamalHassan Kashmir Pulwam Attack MNM


from mathrubhumi.latestnews.rssfeed http://bit.ly/2GKXVFg
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages