കൊച്ചി: നിയമ വിരുദ്ധമായി ഹർത്താലിന് ആഹ്വാനം നൽകിയതിനെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. മുൻകൂർ അനുമതിയില്ലാതെ ഹർത്താലിന് ആഹ്വാനം നൽകിയതിന് യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻഡീൻ കുര്യക്കോസിന് കോടതിയലക്ഷ്യ നോട്ടീസയക്കാൻ ഹൈക്കോടതി പോലീസിന് നിർദേശം നൽകി. യുഡിഎഫ് കാസർകോട് ജില്ലാ ചെയർമാൻ, കൺവീനർ എന്നിവർക്കും നോട്ടീസയക്കാൻ നിർദേശിച്ചു. ഇവരോട് നേരിട്ട് കോടതിയിൽ ഹാജരാകാനുംനിർദേശമുണ്ട്. വെള്ളിയാഴ്ച ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ് അധ്യക്ഷനായുള്ള ബെഞ്ചാണ് സ്വമേധയാ ഹർത്താലിനെതിരെ നടപടികൾ സ്വീകരിച്ചത്. ഗതാഗതമുൾപ്പെടെ സാധാരണ ജനജീവിതം തടസപ്പെട്ടതും അർധരാത്രിയിൽ ഹർത്താലിന് ആഹ്വാനം നൽകിയതും സർക്കാർ അഭിഭാഷകൻ ഹൈക്കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എസ്എസ്എൽസി മോഡൽ, ഐസിഎസ്സി പരീക്ഷകൾ തടസപ്പെട്ടതും സർക്കാർ കോടതിയെ അറിയിച്ചു. ഐസിഎസ് സി പരീക്ഷ ദേശീയതലത്തിൽ നടക്കുന്നതാണെന്നും പരീക്ഷ മാറ്റി വെയ്ക്കുന്നത് അപ്രായോഗികമായതു കൊണ്ട് വിദ്യാർഥികളെ സുരക്ഷിതമായി പരീക്ഷയ്ക്ക് ഹാജരാക്കാനുള്ള നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും കോടതി നിർദേശം നൽകി. പൊതുഗതാഗതം പുനഃസ്ഥാപിക്കണമെന്ന് കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കമുള്ള പൊതു സ്ഥാപനങ്ങൾ അടച്ചിട്ടുണ്ടെങ്കിൽ തുറക്കണമെന്നും അല്ലെങ്കിൽ കോടതിയലക്ഷ്യമാകുമെന്നും കോടതി ഓർമിപ്പിച്ചു. ജനജീവിതം സുരക്ഷിതമാക്കാനുള്ള നടപടി സ്വീകരിക്കാൻ പോലീസിന് കഴിയണമെന്ന് കോടതി പറഞ്ഞു. ഹർത്താലിന്റെ പേരിൽ നടക്കുന്ന അതിക്രമങ്ങൾ തടയാൻ സർക്കാർ ബാധ്യസ്ഥമാണെന്നും ഹർത്താലിനെതിരെ സ്വീകരിച്ച നടപടികൾ എന്തൊക്കെയാണെന്ന് കോടതിയെ അറിയിക്കണമെന്നും കോടതി കൂട്ടിച്ചേർത്തു. ഹർത്താൽ അതിക്രമദൃശ്യങ്ങൾ കോടതിയിൽ ഹാജരാക്കണമെന്നും സർക്കാരിനോട് നിർദേശിച്ചു. ഹർത്താലിന് ആഹ്വാനം നൽകിയത് കോടതിയലക്ഷ്യമാണെന്നും അത് ക്രിമിനൽ കുറ്റം തന്നെയാണെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ഡീൻ കുര്യാക്കോസിനും ജില്ലാ നേതാക്കൾക്കെതിരെയും നടപടിയെടുക്കാൻ കോടതി നിർദേശിച്ചത്. മുമ്പ് വാട്സ് ആപ്പിലൂടെ ഹർത്താൽ പ്രഖ്യാപിച്ച സംഭവത്തിൽ കേസെടുത്തിരുന്നു. ഇപ്പോൾ ഫേസ്ബുക്കിലൂടെ ഹർത്താൽ ആഹ്വാനം ചെയ്ത് പൊതുജനത്തിന് ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണെന്ന് കോടതി വിലയിരുത്തി. ഹർത്താലിനെ കുറിച്ചറിയാതെ ആയിരക്കണക്കിനാളുകൾ ബുദ്ധിമുട്ടി. ഇവർക്ക് നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ സർക്കാർ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. തുടർന്നാണ് കടുത്ത നടപടികളിലേക്ക് കോടതി നീങ്ങിയത്. അർധരാത്രിയ്ക്ക് ശേഷം ഹർത്താലിന് ആഹ്വാനം നൽകി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് കാണിച്ച് ചേംബർ ഓഫ് കൊമേഴ്സും മറ്റു സംഘടനകളും നൽകിയ ഹർജികൾ പരിഗണിച്ചാണ് ഹൈക്കോടതി മിന്നൽ ഹർത്താലുകൾ നിരോധിച്ച് ഇടക്കാല ഉത്തരവിറക്കിയത്. ഇത് കണക്കിലെടുക്കാതെ ഞായറാഴ്ച അർധരാത്രിയ്ക്ക് ശേഷം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീൻ കുര്യക്കോസ് ഫേസ്ബുക്കിലൂടെ ഹർത്താലിന് ആഹ്വാനം നൽകുകയായിരുന്നു. വെള്ളിയാഴ്ച ഹർത്താലിനെതിരെയുള്ള ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കും. ഹർത്താലിന്റെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർട്ട് അന്നേ ദിവസം ഹാജരാക്കാൻ കോടതി സർക്കാരിന് നിർദേശം നൽകി. Content Highlights: High Court directed Govt to take proper action on Hartal
from mathrubhumi.latestnews.rssfeed http://bit.ly/2Gvcyxc
via
IFTTT
No comments:
Post a Comment