കോഴിക്കോട്: വസ്തുത മറന്നാൽ ഇനിയും ഇത് തുടരുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയേയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനേയും ഓർമ്മപ്പെടുത്തി ബിജെപി നേതാവ് കെ.സുരേന്ദ്രൻ. രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാസർകോട്ട് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സുരേന്ദ്രന്റെ പ്രതികരണം. ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം രാഹുലിനും മുല്ലപ്പള്ളി രാമചന്ദ്രനും കാര്യങ്ങൾ മനസ്സിലാവാൻ ഇനിയും സമയമെടുക്കും. അപ്പോഴേക്കും എത്ര കോൺഗ്രസ്സുകാരുടെ കൂടി ജീവൻ നഷ്ടമാവുമെന്നേ അറിയാനുള്ളൂ. കോൺഗ്രസ്സിന്റെ സ്വാഭാവിക സഖ്യകക്ഷിയാണല്ലോ സി. പി എം. ആയതിനാൽ ദേശീയതലത്തിൽ ഇതൊരു ചർച്ചപോലും ആവില്ല. ഇതേ കാസർഗോഡു ജില്ലയിലെ എൺമകജെ, പൈവളിഗെ, കാറഡുക്ക പഞ്ചായത്തുകൾ ഭരിക്കുന്നത് സി. പി. എമ്മും കോൺഗ്രസ്സും ചേർന്നാണെന്ന വസ്തുത കോൺഗ്രസ്സ് സി. പി. എം നേതൃത്വം സൗകര്യപൂർവം വിസ്മരിക്കുകയാണ്. Content Highlights: K Surendran, Youth congress activists murderd, Mullappally ramachandran, rahul gandhi
from mathrubhumi.latestnews.rssfeed http://bit.ly/2tu8jco
via
IFTTT
No comments:
Post a Comment