അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല,അക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പാര്‍ട്ടിയാണ് സിപിഎം-മുഖ്യമന്ത്രി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

അക്രമത്തെ പ്രോത്സാഹിപ്പിക്കില്ല,അക്രമങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന പാര്‍ട്ടിയാണ് സിപിഎം-മുഖ്യമന്ത്രി

തിരുവനന്തപുരം: പെരിയയിൽ നടന്ന ഇരട്ട കൊലപാതകത്തിൽ പാർട്ടിയ്ക്ക് ബന്ധമില്ലെന്ന സിപിഎം സെക്രട്ടറിയുടെ പ്രസ്താവയെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇത്തരത്തിലൊരു കൊലപാതകത്തിന് പദ്ധതിയിടേണ്ട ആവശ്യം പാർട്ടിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പെരിയയിൽ നടന്നത് അപലപനീയമായ സംഭവമാണെന്നും കൃത്യമായ അന്വേഷണം നടത്താനും കർശന നടപടി സ്വീകരിക്കാനും പോലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കൊലപാതകത്തിൽ ഉൾപെട്ടവർക്കെതിരെ പാർട്ടി കർക്കശ നിലപാടെടുക്കുമെന്നും പിണറായി വിജയൻ അറിയിച്ചു. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാർട്ടിയല്ലെന്നും ഒരുപാട് അക്രമങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന പാർട്ടിയാണ് സിപിഎം എന്നും മുഖ്യമന്ത്രി പറഞ്ഞു. ആരെയും കൊല്ലാൻ ശ്രമിക്കുന്ന പാർട്ടിയല്ല, ജനങ്ങളെ അണിനിരത്തി മുന്നോട്ട് പോകുന്ന പാർട്ടിയായതു കൊണ്ട് ജനങ്ങൾ എതിരാകുന്ന ഒരു നടപടിയും സിപിഎം സ്വീകരിക്കില്ലെന്നും പിണറായി വിജയൻ വ്യക്തമാക്കി. സംസ്ഥാനത്ത് അഴിമതി വലിയ തോതിൽ കുറയ്ക്കാൻ സർക്കാരിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. Content Highlights: CM Pinarayi Vijayan Press Meet


from mathrubhumi.latestnews.rssfeed http://bit.ly/2DQMskp
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages