പുല്‍വാമ നിര്‍ണ്ണായകം; പക്ഷെ, മോദിക്ക് കാര്യങ്ങള്‍ എളുപ്പമല്ല- ജയ്പാല്‍ റെഡ്ഡി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, February 19, 2019

പുല്‍വാമ നിര്‍ണ്ണായകം; പക്ഷെ, മോദിക്ക് കാര്യങ്ങള്‍ എളുപ്പമല്ല- ജയ്പാല്‍ റെഡ്ഡി

ഹൈദരാബാദ്: പുൽവാമയിലെ ഭീകരാക്രമണം നിർണ്ണായകമാണെന്നും എന്നാൽ മോദി സർക്കാരിനു മുന്നിലുള്ള വഴികൾ പരിമിതമാണെന്നും കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ജയ്പാൽ റെഡ്ഡി. വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിന്റെ ഗതിവിഗതികൾ നിർണ്ണയിക്കുന്നതിൽ പുൽവാമയ്ക്ക് വലിയ പങ്കുണ്ടാവും. ഇതൊരു ഗെയിം ചെയ്ഞ്ചറാണ്. പക്ഷെ, മോദി സർക്കാരിന് കാര്യങ്ങൾ എളുപ്പമല്ല. ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വീട്ടിൽ മാതൃഭൂമി ഡോട്ട് കോമുമായി സംസാരിക്കുകയായിരുന്നു ജയ്പാൽ റെഡ്ഡി. ഈ പ്രതിസന്ധിയിൽ രാഷ്ട്രം ഒറ്റക്കെട്ടാണ്. തീരുമാനമെടുക്കേണ്ടതും നടപ്പാക്കേണ്ടതും കേന്ദ്ര സർക്കാരാണ്. പ്രതിപക്ഷത്തിന്റെ ഉറച്ച പിന്തുണ കേന്ദ്ര സർക്കാരിനുണ്ട്. ഇതൊരു വിഷമസന്ധിയാണ്. ഈ ഘട്ടം തരണം ചെയ്യുക മോദിക്ക് തീരെ എളുപ്പമല്ല. 1971-ൽ പാകിസ്താനെ ഇന്ത്യ നേരിട്ടപ്പോഴുള്ള അവസ്ഥയല്ല ഇപ്പോഴുള്ളത്. രണ്ടു രാഷ്ട്രങ്ങൾക്കും ആണവായുധ ശേഷിയുണ്ടെന്നതാണ് പ്രധാന വ്യത്യാസം. ഒരു ആണവയുദ്ധം ഒരു രാഷ്ട്രവും ആഗ്രഹിക്കുന്നില്ല, ഒരു രാഷ്ട്രത്തിനും അത് താങ്ങാൻ കഴിയുകയുമില്ല. പുൽവാമയിലെ മുറിവുമായി മോദി പൊതുതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമെന്ന് കരുതുന്നില്ലെന്നും ഭീകരാക്രമണത്തിനെതിരെ ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടാവുമെന്നു തന്നെയാണ് വിശ്വസിക്കുന്നതെന്നും ജയ്പാൽ പറഞ്ഞു. പാകിസ്താനിൽ പട്ടാളമാണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. പ്രധാനമന്ത്രി ഇമ്രാൻ ഖാന് വലിയ റോളൊന്നുമില്ല. ഇന്ത്യയുടെ തിരിച്ചടിയോടുള്ള പാക്ക് പട്ടാളത്തിന്റെ പ്രതികരണം എങ്ങിനെയാകുമെന്ന് പറയാനാവില്ല. ഞങ്ങൾ പ്രതിപക്ഷം ആശങ്കാകുലരാണ്. പക്ഷെ, ഞങ്ങളേക്കാൾ ആശങ്ക മോദിക്കുണ്ട്. അതദ്ദേഹത്തിന്റെ മുഖം കണ്ടാലറിയാം. നിലവിൽ ഹിന്ദി ഹൃദയഭൂമിയിൽ മോദിയുടെ ജനപ്രീതിയിൽ ഇടിവുണ്ടായിട്ടുണ്ട്. പക്ഷെ, പുൽവാമ അനന്തര ഘട്ടത്തിൽ കാര്യങ്ങൾ മാറിമറിയാം. ഇതെല്ലാം, പുൽവാമ മോദി എങ്ങിനെയാണ് കൈകാര്യം ചെയ്യുന്നതിനെ ആശ്രയിച്ചാണിരിക്കുന്നത്. പുൽവാമ തീർച്ചയായും ഇരുതല മൂർച്ചയുള്ള വാളാണ്. 1971-ൽ യുദ്ധത്തിനു മുമ്പ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി റഷ്യയിൽ പോയത് ജയ്പാൽ റെഡ്ഡി അനുസ്മരിച്ചു. മോസ്കോയിലെത്തിയ ഇന്ദിരയെ കാണാൻ അന്നത്തെ സോവിയറ്റ് ഭരണാധിനാരി ബ്രഷ്നേവ് വിസമ്മതിച്ചു. പാകിസ്താനുമായുള്ള യുദ്ധത്തിന് റഷ്യയുടെ പിന്തുണ തേടിയാണ് ഇന്ദിര എത്തിയിരിക്കുന്നതെന്ന് ബ്രഷ്നേവിന് അറിയാമായിരുന്നു. ഇന്ദിര പിന്മാറിയില്ല. ബ്രഷ്നേവിനെ കാണാതെ താൻ ഇന്ത്യയിലേക്ക് മടങ്ങില്ലെന്ന് ഇന്ദിര വ്യക്തമാക്കി. അങ്ങിനെ മോസ്കോയിലെത്തി അഞ്ചാം ദിവസമാണ് ബ്രഷ്നേവിനെ ഇന്ദിര കണ്ടത്. ഇന്ത്യയും പാകിസ്താനും തമ്മിൽ മാത്രമാണ് യുദ്ധമെങ്കിൽ റഷ്യ ഇടപെടേണ്ടതില്ലെന്നും എന്നാൽ ചൈനയും അമേരിക്കയും പാകിസ്താനെ സഹായിച്ചാൽ സോവിയറ്റ് യൂണിയൻ ഇന്ത്യയ്ക്കൊപ്പം നിൽക്കണമെന്നുമായിരുന്നു ഇന്ദിരയുടെ ആവശ്യം. ഇത് ബ്രഷ്നേവ് അംഗീകരിച്ചതോടെയാണ് ഇന്തോ-റഷ്യ സൗഹൃദ ഉടമ്പടി നിലവിൽ വന്നത്. കാശ്മീർ പ്രശ്നം സങ്കീർണ്ണമാണെന്ന് ജയ്പാൽ റെഡ്ഡി പറഞ്ഞു. 1956-ൽ തന്നെ കാശ്മീരിലെ സവിശേഷ സാഹചര്യം ചൂണ്ടിക്കാട്ടി ജയപ്രകാശ് നാരായൺ അന്നത്തെ പ്രധാനമന്ത്രി നെഹ്രുവിന് കത്തെഴുതിയിരുന്നുവെന്ന് ജയ്പാൽ റെഡ്ഡി ഓർമ്മിപ്പിച്ചു. കാശ്മിരിലെ 95% ജനങ്ങളും ഇന്ത്യയ്ക്കെതിരാണെന്നും ഈ അവസ്ഥയിൽ കാശ്മീരിനെ ബലം പ്രയോഗിച്ച് ഇന്ത്യയുടെ കൂടെ നിർത്തേണ്ടതുണ്ടോയെന്ന് ആലോചിക്കേണ്ടതുണ്ടെന്നുമാണ് ജെ.പി. എഴുതിയത്. പൊതുജനങ്ങളെ പ്രീണിപ്പിക്കുന്നതിന് ഉതകുമെങ്കിലും ഇന്ത്യയുടെ കാശ്മീർ നയം ദീർഘകാലാടിസ്ഥാനത്തിൽ ഗുരുതരമായ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നാണ് ജെ.പി. വ്യക്തമാക്കിയത്. 63 കൊല്ലം മുമ്പാണ് ജെപി ഇക്കാര്യം പറഞ്ഞതെന്ന് ഓർക്കണം. കാശ്മീരിന്റെ കാര്യത്തിൽ സർദാർ പട്ടേലും നെഹ്രുവും ഭിന്നാഭിപ്രായക്കാരായിരുന്നുവെന്നും ജയ്പാൽ പറഞ്ഞു. കാശ്മീർ വിട്ടുകൊടുക്കുന്നതിൽ പട്ടേലിന് എതിർപ്പുണ്ടായിരുന്നില്ല. ജുനഗഡും ഹൈദരാബാദും ഇന്ത്യൻ യൂണിയനിൽ ചേരണമെന്നതിലായിരുന്നു പട്ടേലിന് കൂടുതൽ താൽപര്യം. പക്ഷെ, കാശ്മീർ നെഹ്രുവിന് പ്രിയപ്പെട്ടതായിരുന്നു. കാശ്മീരില്ലാത്ത ഒരു ഇന്ത്യ നെഹ്രുവിന്റെ മനസ്സിലുണ്ടായിരുന്നില്ല. ജയ്പാൽ റെഡ്ഡി പറഞ്ഞു. Content Highlighs: The Great Indian War 2019, General Election 2019, Road To Delhi 2019, Battle 2019, Jaipal Reddy, Pulwama Incident, Kashmir Issue, Narendra Modi


from mathrubhumi.latestnews.rssfeed http://bit.ly/2ScMqZ8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages