ദുബായ്: ദുബായിൽ നടന്ന ലോക ഗവൺമെന്റ് ഉച്ചകോടിയിൽ കേരള പോലീസിന് പുരസ്കാരം. മൊബൈൽ ഗെയിമിലൂടെ ആളുകളെ ബോധവത്കരിക്കുന്നതിനുള്ള മികച്ച ഗെയിമിഫിക്കേഷൻ സേവനം തയ്യാറാക്കിയതിനാണിത്. സുരക്ഷിത ഡ്രൈവിങ്ങിനായുള്ള 'ട്രാഫിക് ഗുരു' എന്ന ഗെയിമാണ് പുരസ്കാരത്തിനർഹമായത്. ഐക്യരാഷ്ട്രസഭയുടേതുൾപ്പെടെയുള്ള എൻട്രികളെ പിന്തള്ളിയാണ് കേരള പോലീസ് ഈ നേട്ടം സ്വന്തമാക്കിയത്. യു.എ.ഇ. ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ശൈഖ് മൻസൂർ ബിൻ സായിദ് ബിൻ ഖലീഫ അൽ നഹ്യാനിൽനിന്ന് കേരള പോലീസിലെ ആംഡ് ബറ്റാലിയൻ ഡി.ഐ.ജി. പി. പ്രകാശ് പുരസ്കാരം ഏറ്റുവാങ്ങി. വിവിധ ട്രാഫിക് നിയമങ്ങളും ഡ്രൈവിങ് രീതികളും അനായാസം മനസ്സിലാക്കാൻ സഹായിക്കുന്നതാണ് ഈ ത്രീഡി ഗെയിം ആപ്പ്. ഡ്രൈവിങ് മെച്ചപ്പെടുത്തണമെന്ന് ആഗ്രഹിക്കുന്ന എല്ലാവർക്കും ഇത് ഏറെ പ്രയോജനപ്രദമാണ്. contenthighlights:Dubai,kerala police,world government summit
from mathrubhumi.latestnews.rssfeed http://bit.ly/2E6QDtI
via
IFTTT
No comments:
Post a Comment