സിമന്റിന് ഇന്നുമുതൽ ചാക്കിന് 20 രൂപ കൂട്ടാൻ തീരുമാനം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

സിമന്റിന് ഇന്നുമുതൽ ചാക്കിന് 20 രൂപ കൂട്ടാൻ തീരുമാനം

തൃശ്ശൂർ:എല്ലാ ഗ്രേഡ് സിമന്റിനും ചാക്കൊന്നിന് ബുധനാഴ്ച മുതൽ 20 രൂപ കൂട്ടാൻ തീരുമാനം. സിമന്റ് നിർമാണ കമ്പനികളുടെ പ്രതിനിധികളുടെ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. തീരുമാനം ഇന്ത്യയൊട്ടുക്കുമുള്ള വിതരണക്കാരെ അറിയിച്ചിട്ടുണ്ട്. ഇതോടെ രണ്ട് മാസത്തിനിടെ സിമന്റിന്റെ വിലക്കയറ്റം ചാക്കൊന്നിന് 70 രൂപയാകും. ബുധനാഴ്ച മുതൽ എല്ലാ കമ്പനികളുടെയും എ ഗ്രേഡ് സിമന്റിന് ചാക്കിന് 403 രൂപയാണ്. ഇതിൽ ചാക്കിന്റെ ലാമിനേഷനാണ് മൂന്ന് രൂപ. ബി ഗ്രേഡ് സിമന്റിന് 395, സി ഗ്രേഡിന് 390 എന്നിങ്ങനെയാകും വില. മുമ്പും സിമന്റിന് ചാക്കൊന്നിന് 403 രൂപയായിരുന്നു. എന്നാൽ വിപണിയിൽ മത്സരം കൂടിയതോടെ ബഹുരാഷ്ട്ര കമ്പനികൾ ചാക്കിന് 50 രൂപ കുറച്ചു. ഇതോടെയാണ് ഇന്ത്യൻ കമ്പനികളും കുറച്ചത്. ബഹുരാഷ്ട്ര സിമന്റ് കമ്പനികളുടെ വാർഷിക കണക്കെടുപ്പ് ഡിസംബർ അവസാനത്തിലാണ്. അതിനാലാണ് പരമാവധി വിൽപ്പന കൈവരിക്കാനായി കമ്പനികൾ ലാഭം വളരെ കുറച്ച് വില താഴ്ത്തിയത്. ഇന്ത്യൻ കമ്പനികളുെട വാർഷിക കണക്കെടുപ്പ് മാർച്ച് അവസാനത്തിലാണ്. വില കുറച്ചുള്ള വിൽപ്പനയിലൂടെ ഡീലർമാർക്കുണ്ടാകുന്ന നഷ്ടം ഭാവിയിൽ നികത്തുമെന്ന് ബഹുരാഷ്ട്ര കമ്പനികൾ ഉറപ്പ് നൽകിയിരുന്നു. അത് നൽകാനാണ് ബഹുരാഷ്ട്ര കമ്പനികൾ അവരുടെ വാർഷിക കണക്കെടുപ്പ് അവസാനിച്ചതോടെ വില ഉയർത്തിയത്. ജനുവരി മുതൽ ഇതേവരെ ചാക്കൊന്നിന് 50 രൂപയിലേറെ ഉയർന്നു. കണക്കെടുപ്പിന് മുന്പ് പരമാവധി വിൽപ്പനലക്ഷ്യം നേടിയെടുക്കുകയും ഇനിയുള്ള കാലത്ത് വില കൂട്ടി വിൽപ്പനയിൽ മുമ്പുണ്ടായ നഷ്ടം നികത്തുകയുമാണ് ബഹുരാഷ്ട്ര കമ്പനികളുെട ലക്ഷ്യം. ലോറിവാടക കൂട്ടണമെന്നാവശ്യപ്പെട്ട് ലോറിയുടമകൾ സമരം നടത്തിയിരുന്നു. ഇതാണ് വില 20 രൂപ കൂട്ടാനുള്ള പ്രധാന കാരണമെന്നാണ് സിമന്റ് കമ്പനി ഉടമകൾ പറയുന്നത്. ഏജന്റുമാരുടെ കമ്മിഷൻ, സംഭരണശാല വാടക, കയറ്റിറക്ക് കൂലി എന്നിവയും കാലാകാലങ്ങളായി കൂട്ടേണ്ടതുണ്ട്. ഇതും വില ഉയർത്തലിന് കാരണമായി സിമന്റ് കന്പനി ഉടമകൾ പറയുന്നുണ്ട്. സിമന്റ് വില ഉയർത്താൻ എല്ലാ കമ്പനികളും ചേർന്ന് തീരുമാനിച്ചത് കൃത്രിമ വിലക്കയറ്റം ഉണ്ടാക്കുന്നതിന് തുല്യമാണെന്നാണ് വിലയിരുത്തൽ. നിലവിൽ സിമന്റിന് ഏറ്റവും ഉയർന്ന ജി.എസ്.ടി.യുമാണ്.


from mathrubhumi.latestnews.rssfeed http://bit.ly/2DwnczH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages