ബുഡാപെസ്റ്റ്: ഹംഗറിയിൽ നാലിൽക്കൂടുതൽ കുഞ്ഞുങ്ങളുള്ള അമ്മമാർക്കിനി ആദായനികുതിയടയ്ക്കേണ്ട. രാജ്യത്തിന്റെ ജനസംഖ്യ വർധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഹംഗറി പ്രധാനമന്ത്രി വിക്ടർ ഒർബാൻ ഈ പ്രഖ്യാപനം നടത്തിയത്. വായ്പാ ഇളവുകൾ, മൂന്നിലധികം കുട്ടികളുള്ള കുടുംബങ്ങൾക്ക് കാർ വാങ്ങാൻ സഹായം, കിന്റർഗാർട്ടനിലെയും ഡേ കെയറുകളിലെയും ചെലവുകൾക്കായുള്ള ഫണ്ട് തുടങ്ങി മറ്റ് ആനുകൂല്യങ്ങളും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. യൂറോപ്പിലാകമാനം കുഞ്ഞുങ്ങളുടെ എണ്ണത്തിൽ വലിയ കുറവാണുള്ളത്. കൂടുതൽ കുഞ്ഞുങ്ങൾ വേണമെന്ന് കുടുംബങ്ങൾ തീരുമാനമെടുക്കണം. ഹംഗറി, പോളണ്ട്, റൊമേനിയ, ബൾഗേറിയ എന്നിവിടങ്ങളിൽ നിന്ന് വലിയതോതിൽ ആളുകൾ പശ്ചിമയൂറോപ്പിലേക്ക് കുടിയേറുകയാണ്. ഇതും കുറഞ്ഞ ജനനനിരക്കും കൂടിച്ചേരുന്നതോടെ ഈ രാജ്യങ്ങളിലെ ജനസംഖ്യ ക്രമാതീതമായി കുറഞ്ഞുവരികയാണ്- രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗത്തിൽ ഒർബാൻ പറഞ്ഞു. content highlights:Hungary tries for baby boom with tax breaks and loan forgiveness
from mathrubhumi.latestnews.rssfeed http://bit.ly/2tmT9pi
via
IFTTT
No comments:
Post a Comment