ഷൂട്ടിങ് ലൊക്കേഷനില്‍ കയറി സൂപ്പര്‍ താരങ്ങളുടെ മൂന്ന് കാരവനുകള്‍ പിടികൂടി - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, February 13, 2019

ഷൂട്ടിങ് ലൊക്കേഷനില്‍ കയറി സൂപ്പര്‍ താരങ്ങളുടെ മൂന്ന് കാരവനുകള്‍ പിടികൂടി

കാക്കനാട്: സൂപ്പർ താരങ്ങൾക്ക് വിശ്രമിക്കാൻ കൊണ്ടുവന്ന മൂന്ന് കാരവനുകൾ മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടി. നികുതിവെട്ടിപ്പ് നടത്തിയതിന് കളമശ്ശേരിയിലെ ഷൂട്ടിങ് ലൊക്കേഷനിൽ കയറിയാണ് വാഹനങ്ങൾ കസ്റ്റഡിയിലെടുത്തത്. കൊച്ചിയിലും പരിസരത്തും ഷൂട്ടിങ് പുരോഗമിക്കുന്ന മലയാള ചിത്രത്തിൽ അഭിനയിക്കുന്ന തെന്നിന്ത്യൻതാരമായ സൂപ്പർ നടിക്കും മലയാളത്തിലെ യുവ നടനും വിശ്രമിക്കാൻ വേണ്ടിയാണ് ഈ കാരവനുകൾ ഉപയോഗിച്ചിരുന്നത്. Also Read - പുതിയ വാഗൺ ആർ VS പഴയ വാഗൺ ആർ; വ്യത്യാസങ്ങൾ അറിയാം എറണാകുളം ആർ.ടി.ഒ. ജോജി പി. ജോസ്, എൻഫോഴ്സ്മെന്റ് ആർ.ടി.ഒ. മനോജ് കുമാർ എന്നിവരുടെ നിർദേശപ്രകാരമായിരുന്നു മിന്നൽ പരിശോധന. 19 സീറ്റുള്ള വണ്ടി രൂപം മാറ്റി കാരവനാക്കി ഉപയോഗിച്ചതിനാണ് ഒരു വാഹനം പിടികൂടിയത്. രണ്ടു വർഷമായി ഇത്തരത്തിൽ തട്ടിപ്പ് നടത്തിയതിന് ഒന്നര ലക്ഷം രൂപയാണ് പിഴ ഈടാക്കിയത്. ഇതര സംസ്ഥാന രജിസ്ട്രേഷനുള്ള സ്വകാര്യ വാഹനം വാടകയ്ക്ക് നൽകിയതാണ് മറ്റ് രണ്ട് കാരവനുകൾക്കെതിരേയുള്ള കേസ്. പിഴയായി അര ലക്ഷം രൂപ ഈടാക്കി. മോട്ടോർ വാഹന ചട്ടപ്രകാരം കാരവനുകൾ വാടകയ്ക്ക് കൊടുക്കാൻ പാടില്ല. താരങ്ങൾ ഷൂട്ടിങ്ങിനായി ലൊക്കേഷനിലേക്ക് എത്തുന്നതിനു മുൻപാണ് ഉദ്യോഗസ്ഥർ വാഹനം കസ്റ്റഡിയിലെടുത്തത്. Also Read - ഇതുവരെ കണ്ടുപരിചയിച്ച എൻഫീൽഡേ അല്ല ഈ ജിടി 650 മൂന്ന് കാരവനുകൾക്കും പിഴയായി രണ്ട് ലക്ഷം രൂപ അടപ്പിച്ച ശേഷം വാഹനങ്ങൾ വിട്ടുകൊടുത്തു. ഇത്തരത്തിൽ ചട്ടം ലംഘിച്ചതിന് കൊച്ചിയിൽനിന്ന് മോട്ടോർ വാഹന വകുപ്പ് ഇതുവരെ പിടികൂടിയത് ഏഴ് കാരവനുകളാണ്. Also Read - എതിരാളികളെ വിറപ്പിക്കുന്ന പെർഫോമെൻസ്, ടാറ്റ ഹാരിയർ സിനിമാ താരങ്ങൾ ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നികുതിവെട്ടിപ്പ് നടത്തിയ സംഭവം ഏറെ വിവാദമായിരുന്നു. ഇതേ തുടർന്നാണ് കൊച്ചിയിലും പരിസരത്തും ഷൂട്ടിങ്ങിനായി ഉപയോഗിക്കുന്ന കാരവനുകളിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന ശക്തമാക്കിയത്. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ എൽദോ വർഗീസ്, ജോസഫ് ചെറിയാൻ, സ്മിത ജോസ്, അസി. ഇൻസ്പെക്ടർമാരായ കെ.എസ്. നിബി, പി.ജെ. അനീഷ്, എസ്. സതീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. Also Read-അന്യസംസ്ഥാന വാഹനങ്ങൾ വാങ്ങുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ Content Highlights;Motor vehicle department, Film stars caravan, illegal caravan


from mathrubhumi.latestnews.rssfeed http://bit.ly/2SvHeEH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages