കൊക്ക കോളയുടെ രഹസ്യം ചോർത്തി ചൈനീസ് കമ്പനിക്ക് നല്‍കി: ജീവനക്കാരനെതിരെ കുറ്റപത്രം - MORNING NEWS

MORNING TO EVENING NEWS

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, February 15, 2019

കൊക്ക കോളയുടെ രഹസ്യം ചോർത്തി ചൈനീസ് കമ്പനിക്ക് നല്‍കി: ജീവനക്കാരനെതിരെ കുറ്റപത്രം

വാഷിങ്ടൺ: 120 മില്യൺ ഡോളർ വിലമതിക്കുന്നവ്യാപാരരഹസ്യം ചോർത്തിയതിന് കൊക്കകോള കമ്പനിയിലെ മുൻ ഉദ്യോഗസ്ഥനെതിരെ നിയമ നടപടി. ചൈനീസ് കമ്പനിയ്ക്ക് വ്യാപാര രഹസ്യം ചോർത്തി നൽകിയതിനാണ് മുൻ സീനിയർ എൻജിനീയർ യൂ സിയോറോങ്ങിനെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്. കൊക്ക കോള കമ്പനി ഉപയോഗിക്കുന്ന ബിപിഎ സാങ്കേതിക വിദ്യയാണ് യൂ സിയാറോങ് ചോർത്തി നൽകിയത്. പാനീയം കുപ്പിയിലാക്കി വിൽപനയ്ക്കായി എത്തിക്കുന്ന സാങ്കേതിക വിദ്യയിൽ കൊക്കകോള കമ്പനിയോടൊപ്പം മറ്റു ചില കമ്പനികൾക്കും ഉപയോഗാവകാശമുണ്ട്. ഭക്ഷ്യവസ്തുക്കൾ പായ്ക്ക് ചെയ്യുന്നതിന് സാധാരണയായി ഹാനികരമായ ബിസ്ഫെനോൽ അടങ്ങിയ പദാർഥമാണ് കാലങ്ങളായി ഉപയോഗിച്ച് വരുന്നത്. എന്നാൽ കൊക്കകോള കമ്പനി ബിസ്ഫെനോൽ വിമുക്തമായ വിദ്യയാണ് പായ്ക്കിങ്ങിനായി ഉപയോഗിക്കുന്നത്. ഈ വിദ്യയാണ് സിയാറോങ് ചോർത്തി നൽകിയത്. ബിപിഎയ്ക്ക് പകരം ഉപയോഗിക്കാവുന്ന പദാർഥങ്ങൾ ദുർലഭമായത് കൊണ്ടാണ് ചൈനീസ് പൗരനായ ലിയു ഷിയാങ്ചെന്നും ബന്ധുവും പുതിയ വ്യവസായസംരംഭത്തിനായി ഈ സാങ്കേതിക വിദ്യ കൈക്കലാക്കാൻ സിയോറോങ്ങിനെ സമീപിച്ചത്. ചോർത്തലിനു പകരമായി ഉയർന്ന ഉദ്യോഗവും മികച്ച ഗവേഷകനുള്ള ഉന്നതബഹുമതിയും സിയോറോങ്ങിന് വാഗ്ദാനം ചെയ്തിരുന്നതായി അന്വേഷണസംഘം അറിയിച്ചു. ചൈനാക്കാരനായ സിയാറോങ് അമേരിക്കൻ പൗരത്വം സ്വീകരിച്ച് യുഎസിൽ സ്ഥിരതാമസമാക്കിയിരുന്നു. അറ്റ്ലാന്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനിയിൽ നടന്ന ക്രമക്കേടിനെ കുറിച്ച് പ്രതികരിക്കാൻ ഇപ്പോൾ തയ്യാറല്ലെന്ന് കൊക്കകോള വക്താവ് അറിയിച്ചു. Content Highlights: Ex-Coca-Cola Engineer Charged with Stealing Trade Secrets for Chinese Company


from mathrubhumi.latestnews.rssfeed http://bit.ly/2DQzqDF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages